
കാസർകോട് : മലയാളി മാദ്ധ്യമപ്രവർത്തകയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗർ ചാല റോഡ് ശ്രുതിനിലയത്തിൽ ശ്രുതിയെ (28)ആണ് അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. റോയിട്ടേഴ്സ് ബെംഗളൂരു ഓഫീസിൽ സബ് എഡിറ്ററാണ് ശ്രുതി.
ബംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. നാട്ടിൽ നിന്ന് അമ്മ ഫോൺ വിളിച്ചിട്ട് പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് ബംഗളൂരുവിൽ എൻജിനീയറായ സഹോദരൻ അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് വിവരം അന്വേഷിച്ചപ്പോൾ മുറി അകത്ത് നിന്നും പൂട്ടിയതായി പറഞ്ഞു. ഇതേതുടർന്ന് നേരിട്ട് എത്തിയപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബെംഗളൂരുവിൽ എൻജിനിയറായ ഭർത്താവ് അനീഷ് ഈ സമയത്ത് തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു. മരണകാരണം വ്യക്തമാക്കിക്കൊണ്ടുള്ള ശ്രുതിയുടെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
The post മലയാളി മാദ്ധ്യമപ്രവർത്തക ബംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ചു appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]