
തൃശൂർ: തൃശൂരിൽ നിന്നും കാണാതായ 38 കാരിയായ വീട്ടമ്മയേയും അവരുടെ മക്കളെയും അന്വേഷിച്ച് പോലീസ് താണ്ടിയത് ആയിരക്കണക്കിന് കിലോമീറ്ററുകൾ. ഒടുവിൽ വീട്ടമ്മയേയും കുട്ടികളേയും കണ്ടു കിട്ടിയത് വിവിധ ഭാഷാ തൊഴിലാളിയോടൊപ്പം അസമിലെ ഉൾനാടൻ ഗ്രാമത്തിൽ. പോലീസിനെ കിലോമീറ്ററുകൾ ഓടിച്ച അന്വേഷണ കഥ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് തൃശൂർ സിറ്റിപോലീസ്.
കഥയിങ്ങനെ
വീട്ടമ്മയേയും മക്കളേയും കാണാതായതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ച നിമിഷം മുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും, ബസ് സ്റ്റാൻഡുകൾ, റെയിൽവേസ്റ്റേഷനുകൾ, പോകാൻ സാധ്യതയുള്ള ബന്ധുവീടുകൾ എന്നിവിടങ്ങളിലൊക്കെ അന്വേഷിച്ചിട്ടും ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കാണാതാകുന്ന അന്നു മുതൽ അവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലുമായിരുന്നു. അതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഫലം കണ്ടില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടമ്മയെ കാണാതായ ദിവസം തന്നെ, ഇവരുടെ വീടിന്റെ സമീപത്തായി താമസിച്ച് ജോലി ചെയ്തിരുന്ന അസം സ്വദേശിയായ ജിയാറുൾ ഹഖ് എന്നയാളേയും കാണാതായിട്ടുള്ള വിവരം പോലീസ് മനസ്സിലാക്കി. തുടർന്ന് ഇയാളുടെ കൂട്ടുകാരോടും കൂടെ ജോലിചെയ്തിരുന്നവരോടും ചോദിച്ചപ്പോൾ ഇയാൾ സ്വദേശത്തേക്ക് പോയിരിക്കുകയാണെന്ന് മാത്രമാണ് പറഞ്ഞത്. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു..
തുടർന്ന് തൃശൂർ സിറ്റി പോലീസ് സൈബർ സെല്ലിന്റെ സഹായത്താൽ ഇവർ ഒരുമിച്ച് താമസിച്ചിരുന്ന അസമിലെ നഗോൺ ജില്ലയിലെ നിസ്ദിങ് എന്ന ബംഗ്ലാദേശ് അതിർത്തിയോടു ചേർന്ന ഉൾനാടൻ ഗ്രാമത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]