
തൃശൂര്‍: ചേര്‍പ്പ് കൊലക്കേസില്‍ പ്രതി സാബുവിന്റെ അമ്മ പത്മാവതിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പ്രകോപനത്തിലായിരുന്നു യുവാവിനെ സഹോദരന് കൊലപ്പെടുത്തിയത്. കുഴിച്ചിട്ട മൃതദേഹം പറമ്പില്‍നിന്നാണ് കണ്ടെത്തിയത്. മാര്‍ച്ച് 15ന് ആയിരുന്നു കൊലപാതകം. പ്രതിയായ സാബുവിന്റെ മൂത്ത സഹോദരനാണ് ബാബു. മദ്യപിച്ച് വീട്ടിലെത്തി അമ്മയെയും സഹോദരനെയും ഉപദ്രവിക്കുന്നത് ബാബുവിന്റെ പതിവായിരുന്നു.
ഇതില്‍ മനംമടുത്താണ് കൊല നടത്തിയതെന്നാണ് സാബു പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും ഈ സമയം അമ്മ വീട്ടിലുണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്. കൊലയ്ക്കുശേഷം മുന്നൂറിന് മീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കുഴിച്ചിട്ടു. ഇതിന് എല്ലാ ഒത്താശയും നല്‍കിയത് അമ്മയാണെന്നും മൊഴിയില്‍ പറയുന്നു.
കാലില്‍പിടിച്ച് മൃതദേഹം കുഴിയിലേക്ക് ഇറക്കാന്‍ സഹായിച്ചത് അമ്മയാണെന്നാണ് മൊഴി. ഇന്നലെ അമ്മയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചുവെങ്കിലും ശാരീരിക അസ്വാസ്ഥ്യമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്ന് ചോദ്യം ചെയ്തശേഷം അറസ്റ്റുണ്ടാകുമെന്ന് ചേര്‍പ്പ് പൊലീസ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു, കൊലപാതക വിവരം മറച്ചുവച്ചു തുടങ്ങിയ ആരോപണങ്ങളാണ് പത്മാവതിക്കെതിരെ ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]