
ദോഹ
മലയാളിസംരംഭകൻ ബൈജു രവീന്ദ്രന്റെ ഓൺലൈൻ പഠനസഹായ ശൃംഖലയായ ‘ബൈജൂസ്’ ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക സ്പോൺസറാകും. ലോകകപ്പിന്റെ സ്പോൺസറാകുന്ന ആദ്യ എജ്യു ടെക് കമ്പനിയാണ്. ഇന്ത്യയിൽനിന്ന് ഇതിനുമുമ്പ് ഒരു കമ്പനിക്കും അവസരം ലഭിച്ചിട്ടില്ല.
ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കം സ്പോൺസർ ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് സിഇഒയായ ബൈജു രവീന്ദ്രൻ പറഞ്ഞു.
വിദ്യാഭ്യാസവും സ്പോർട്സും ഒന്നിപ്പിക്കാനായി. ഈ അവസരം അഭിമാനകരമാണെന്നും നാൽപ്പത്തിയൊന്നുകാരൻ പറഞ്ഞു.
കണ്ണൂരിലെ അഴീക്കോട് വൻകുളത്തുവയൽ ഗ്രാമത്തിലെ അധ്യാപകദമ്പതികളുടെ മകന്റെ വളർച്ച അത്ഭുതമായിരുന്നു. 2015ൽ പുറത്തിറങ്ങിയ ബൈജൂസ് ആപ്പിൽ ലോകമെമ്പാടുമുള്ള 150 ദശലക്ഷം പഠിതാക്കളുണ്ടെന്നാണ് കണക്ക്.
ബംഗളൂരു കോർപറേറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബൈജൂസിന്റെ പാഠ്യപദ്ധതികൾ 120 രാജ്യങ്ങളിൽ ലഭ്യമാണ്.
നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക സ്പോൺസറാണ്. ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസറായിരുന്നു. ലോകകപ്പ് നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]