
സിഡ്നി
ഓസ്ട്രേലിയയെ പ്ലേ ഓഫിലേക്ക് തള്ളിവിട്ട് ജപ്പാനും സൗദി അറേബ്യയും ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി. തുടർച്ചയായ ഏഴാം തവണയാണ് നേട്ടം. ആതിഥേയരായ ഖത്തറിനെ കൂടാതെ ഏഷ്യൻ മേഖലയിൽനിന്ന് നാല് ടീമുകൾകൂടിയായി.
ദക്ഷിണ കൊറിയയും ഇറാനും യോഗ്യത ഉറപ്പാക്കിയിരുന്നു. ഇറാനെ തോൽപ്പിച്ച് ദക്ഷിണ കൊറിയ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി.
ഓസ്ട്രേലിയക്ക് ഏഷ്യൻ മേഖലാ പ്ലേ ഓഫിൽ യുഎഇ ആണ് എതിരാളികൾ.
ജയിച്ചാൽ ലാറ്റിനമേരിക്കൻ മേഖലയിലെ അഞ്ചാംസ്ഥാനക്കാരുമായി കളിക്കേണ്ടിവരും. ഇതിൽ ജയം നേടിയാൽ യോഗ്യത കിട്ടും.
സിഡ്നിയിൽ നടന്ന മത്സരത്തിൽ കവോറു മിതോമയുടെ ഇരട്ടഗോളിലാണ് ജപ്പാൻ ഓസ്ട്രേലിയയെ വീഴ്ത്തിയത്. ഇതോടെ ഗ്രൂപ്പ് എയിൽ 21 പോയിന്റുമായി ജപ്പാൻ മുന്നേറി. രണ്ടാമതുള്ള സൗദിക്കും വഴിയൊരുങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]