
തിരുവനന്തപുരം
സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിൽ തിരുവനന്തപുരം നഗരത്തിലെ ബസുകൾ പങ്കെടുത്തില്ല. സമരസമിതിയുടെ ആവശ്യം നിരാകരിച്ച് 90 ബസും നിരത്തിലിറങ്ങി. കെഎസ്ആർടിസിയും കൂടുതൽ സർവീസ് നടത്തുന്നുണ്ട്.
മിനിമം ബസ് ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 1.10 രൂപ ഉയർത്തുക, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച അർധരാത്രിയാണ് സമരം ആരംഭിച്ചത്. സമരം നടത്തി ചാർജ് വർധിപ്പിച്ചുവെന്ന് വരുത്തി തീർക്കാനാണ് ബസ് ഉടമകളുടെ സംഘടന ശ്രമിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ചാർജ് വർധിപ്പിക്കാമെന്ന് വ്യക്തമാക്കിയിട്ടും ഉടമകൾ പിന്മാറിയില്ല. പരീക്ഷാ സമയത്ത് സമരം പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി വ്യാഴാഴ്ച 3804 സർവീസ് നടത്തി. സാധാരണയേക്കാൾ ഇരുനൂറിലധികം സർവീസ് അധികമായിരുന്നു. ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുണ്ട്. ജീവനക്കാർ അവധിയെടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. സ്വകാര്യ ബസുടമകൾ ക്രമസമാധാന പ്രശ്നമുണ്ടാക്കിയാൽ പൊലീസ് സഹായം തേടാനും ജീവനക്കാർക്ക് നിർദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]