
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യ മാധവനാണെന്ന് സൂചന. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി കാവ്യയെ ഉടന്‍ തന്നെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ദിലീപിനെ ചോദ്യം ചെയ്തതിന് പിറകെ കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയായിരുന്നു മാഡത്തെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തല്‍ നടത്തിയത്.
നടിയുടെ അപകീര്‍ത്തികരമായ ദൃശ്യം പോലീസ് പിടിയിലാകുന്നതിന് മുന്‍പ് മാഡത്തിന് കൈമാറി എന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ മാഡത്തിനുള്ള പങ്കില്‍ കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണവുമായി പോലീസിന് കൂടുതല്‍ മുന്നോട്ട് പോകാന്‍ ആയില്ല. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും മാഡത്തിലേക്കും വിഐപിയിലേക്കും അന്വേഷണം എത്തിയത്. വിഐപി ആലുവയിലെ ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ വ്യവസായിയുമായ ശരത് ആണെന്ന് തുടരന്വേഷണത്തില്‍ കണ്ടെത്തിക്കഴിഞ്ഞു.
ശരത്തിനെ കഴിഞ്ഞ ദിവസം പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭ്യമായത്. ആലുവ പത്മസരോവരത്തില്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോള്‍ കാവ്യ പോയകാര്യം എന്തായി ഇക്ക എന്ന് ചോദിച്ചിച്ചതും, പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിലുണ്ട്. ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]