
തൊഴിൽമേള വഴി കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി നേടാം.
തൊഴിൽമേള സെപ്റ്റംബർ 29ന്.
കേരള നോളജ് ഇക്കണോമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കി വരുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 29ന് കാസർകോട് അസാപ് സ്കിൽ പാർക്കിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും, ഐ.ടി.ഐ, അസാപ് എന്നിവ സംയുക്തമായി തൊഴിൽമേള സംഘടിപ്പിക്കുന്നു.
2026നകം 20 ലക്ഷം വൈജ്ഞാനിക തൊഴിൽ അന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി സർക്കാർ ആരംഭിച്ച പദ്ധതിയാണ് ‘എന്റെ തൊഴിൽ എന്റെ അഭിമാനം. സ്പോട്ട് രജിസ്ട്രേഷനും മേളയിലുണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായോ കമ്മ്യൂണിറ്റി അംബാസ്സഡറുമായോ ബന്ധപ്പെടാം. ഫോൺ 04994 256111.
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തുന്നു.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 28 ന് 10.30 ന് അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു, കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ മൂന്ന് സെറ്റ് ബയോഡാറ്റയുമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.
നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും നല്‍കും. ജില്ലാ : കൊല്ലം
ഫോണ്‍ 7012212473, 8281359930.
കണക്ട് 2കെ23′ തൊഴിൽമേള
കൊല്ലം: കുടുംബശ്രീ ജില്ലാമിഷനും ചടയമംഗലം ബ്ലോക്ക്പഞ്ചായത്തും ചേർന്ന് ‘കണക്ട് 2കെ23’ തൊഴിൽമേള സെപ്റ്റംബർ 23ന് ചടയമംഗലം മാർത്തോമ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടത്തും. ഡി ഡി യു ജി കെ വൈ/വൈ കെ പദ്ധതി വഴി പരിശീലനം പൂർത്തീകരിച്ച് തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവരും തൊഴിൽ ലഭിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം.
ബാങ്കിങ് ആൻഡ് ഫിനാൻസ്, ഐ റ്റി ആൻഡ് ഐ റ്റി ഇ എസ് , ഓട്ടോമൊബൈൽ, മെഡിക്കൽ ആൻഡ് ഹെൽത്ത് കെയർ, ഇൻഷുറൻസ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലുള്ള 40 കമ്പനികൾ പങ്കെടുക്കും.
ൽ രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനുമുണ്ട്. രജിസ്ട്രേഷൻ സൗജന്യമാണ്.
ഫോൺ 0474 2794692.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]