
ISRO പ്രൊപ്പൽഷൻ കോംപ്ലക്സ് (ഐപിആർസി) വിവിധ തസ്തിക കളിലേക്ക് യോഗ്യരായ യുവതി യുവാക്കളിൽ നിന്നും നിലവിലുള്ള 62 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള പ്രൊപ്പൽഷൻ കോംപ്ലക്സ് ആണ് ഒഴിവുകൾ ഉള്ളത് കൂടുതൽ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
ടെക്നിക്കൽ അസിസ്റ്റന്റ്
ഒഴിവ് 24 (മെക്കാനിക്കൽ-15, ഇലക്ട്രോണിക്സ്-4, ഇലക്ട്രിക്കൽ-1, കംപ്യൂട്ടർ സയൻസ്-1, സിവിൽ-3). യോഗ്യത: അനുബന്ധവിഷയത്തിൽ ഫസ്റ്റ് ക്ലാസോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ. ശമ്പളം: 44,900-1,42,400 രൂപ.
ടെക്നീഷ്യൻ-ബി
ഒഴിവ്-29 (ഫിറ്റർ-19, ഇലക്ട്രോണിക് മെക്കാനിക്-3, വെൽഡർ-3, റെഫ്രിജറേഷൻ ആൻഡ് എ.സി.-1, ഇലക്ട്രോണിക്സ്-2, പ്ലംബർ-1). യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി. അംഗീകൃത ഐ.ടി.ഐയും. ശമ്പളം: 21,700-69,100 രൂപ.
ഡോട്ട്സ്മാൻ ബി
ഒഴിവ്-1 (സിവിൽ). യോഗ്യത: പത്താംക്ലാസ് വിജയം, ഡ്രോട്ട്സ്മാൻ/സിവിൽ ട്രേഡിൽ എൻ.സി.വി.ടി. അംഗീകൃത ഐ.ടി.ഐയും. ശമ്പളം: 21,700- 69,100.
ഹെവി വെഹിക്കിൾ ഡ്രൈവർ
ഒഴിവ്-5. യോഗ്യത: പത്താം ക്ലാസ് വിജയം, എച്ച്.വി.ഡി. ലൈസൻസ്, പബ്ലിക് സർവീസ് ബാഡ്ജ്. ഹെവി വെഹിക്കിളിൽ മൂന്നുവർഷമുപ്പെടെ ഡ്രൈവിങ്ങിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. സർക്കാർ/അർധസർക്കാർ/ഏജൻസികൾ/രജിസ്ട്രേഡ് കമ്പനികൾ സൊസൈറ്റികൾ/ട്രസ്റ്റുകൾ തുട ങ്ങിയവയിൽനിന്ന് നേടിയതായിരി ക്കണം പ്രവൃത്തിപരിചയം. ശമ്പളം: 19,900-63,200 രൂപ.
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ
ഒഴിവ്-2. യോഗ്യത: പത്താംക്ലാസ് വിജയം, എൽ.വി.ഡി. ലൈസൻസ്, പബ്ലിക് സർവീസ് ബാഡ്. സർക്കാർ/അർധസർക്കാർ/ഏജൻസികൾ/രജിസ്ട്രേഡ് കമ്പനികൾ/ സൊസൈറ്റികൾ/ട്രസ്റ്റുകൾ തുട ങ്ങിയവയിൽനിന്ന് നേടിയ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം: 19,900-63,200 രൂപ.
ഫയർ മാൻ എ
ഒഴിവ് –1– യോഗ്യത: പത്താംക്ലാസ് വിജയം. നിർദിഷ്ട ശാരീരികയോഗ്യതയു ണ്ടായിരിക്കണം.
ശമ്പളം: 19,900- 63,200 രൂപ.
പ്രായപരിധി
മേൽപ്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസ്സാണ്.
ഫയർമാൻ ‘എ’ [പോസ്റ്റ് കോഡ് 008] തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള പരമാവധി പ്രായപരിധി 25 വർഷവും
മറ്റ് എല്ലാ തസ്തികകൾക്കും നിശ്ചയിച്ചിട്ടുള്ള പരമാവധി പ്രായപരിധി 24.04.2023-ന് 35 വയസ്സാണ്.
SC / ST വിഭാഗത്തിലും (5 വർഷം), OBC വിഭാഗത്തിലും പെട്ട അപേക്ഷകർക്ക് പ്രായത്തിൽ ഇളവ് ബാധകമാണ്
(3 വർഷം)
അപേക്ഷിക്കുന്ന വിധം
അപേക്ഷ നൽകാൻ താൽപര്യമുള്ളവർക്ക് ഓൺലൈൻ വഴി 2023 ഏപ്രിൽ 24 വരെ IPRC വെബ്സൈറ്റിന്റെ (www.iprc.gov.in) കരിയർ പേജ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം വായിക്കു മനസ്സിലാക്കണം അത് ഡൗൺലോഡ് ചെയ്യു ലിങ്ക് ഇവിടെ കൊടുക്കുമ്പോൾ അതിനോടൊപ്പം അപേക്ഷ നൽകുവാനുള്ള ലിങ്കും കൊടുത്തിട്ടുണ്ട്.
The post ISRO യിൽ ജോലി നേടാൻ അവസരം, പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]