
സ്വന്തം ലേഖകൻ
പാലക്കാട്: വിഷു വിപണി ലക്ഷ്യമാക്കി അനധികൃതമായി കൊണ്ടുവന്ന ഒരു ലോഡ് പടക്കം പിടിച്ചെടുത്തു. രണ്ട് പേർ അറസ്റ്റിൽ. വാഹനത്തിൻ്റെ ഡ്രൈവർ തമിഴ്നാട് വിരുദനഗർ രാജപാളയം പെരുമാൾ കോവിൽ സ്ട്രീറ്റിൽ മരുതപാണ്ടി (34), ശിവകാശി നെഹ്റു കോളനി ജോൺ പീറ്റർ (22) എന്നിവരാണ് അറസ്റ്റിലായത്.
ശിവകാശിയിൽ നിന്നും പാലക്കാട് എത്തിച്ച പടക്കമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ലോറിയിൽ ഉണ്ടായിരുന്ന രണ്ട് പേർ അറസ്റ്റിൽ.
അനധികൃതമായി പാലക്കാട് നഗരത്തിലേക്ക് കച്ചവടത്തിനായി എത്തിച്ച ഒരു ലോഡ് പടക്കമാണ് പോലീസ് പിടികൂടിയത്. മണാലിയിൽ പടക്ക സ്റ്റോക്ക് ഇറക്കി വയ്ക്കുന്നതിനിടയായിരുന്നു നോർത്ത് പോലീസ് സ്ഥലത്ത് എത്തി വാഹനവും പടക്കവും പിടിച്ചെടുക്കുന്നത്.
ജില്ലയിലെ പലയിടങ്ങളിലും പ്രവർത്തിക്കുന്ന വഴിയോര പടക്കകച്ചവട സ്റ്റാളുകളിലേക്ക് അനധികൃതമായി പടക്കം എത്തിക്കുന്നത് ഇവരാണെന്ന് പോലീസ് സംശയിക്കുന്നു. അനധികൃതമായി കൊണ്ടുവന്ന പടക്കത്തിന് ജിഎസ്ടി ബിൽ ഉൾപ്പെടുന്ന രേഖകൾ ഉണ്ടായിരുന്നെങ്കിലും സ്ഫോടക വസ്തുക്കൾ കൊണ്ടു പോകാനുള്ള അനുമതിയില്ലാത്ത ലോറിയിൽ ആയിരുന്നു പടക്കം എത്തിച്ചത്. ജില്ലയിലെ 25 ഓളം വരുന്ന വ്യാപാരികൾക്കായി ആണ് പടക്കം ശിവകാശിയിൽ നിന്നും പാലക്കാട് എത്തിച്ചത് എന്ന് ലോറിയിൽ ഉണ്ടായിരുന്നവർ പോലീസിന് മൊഴി നൽകി.
വിഷു വിപണിയെ ലക്ഷ്യമാക്കിക്കൊണ്ട് പടക്കകച്ചവടത്തിന് പല നഗരങ്ങളിലും സ്റ്റാളുകൾ ഒരുങ്ങി തുടങ്ങി. പ്രധാന പടക്ക വ്യാപാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ വിഷുവിന് ഒരു മാസം ബാക്കിയിരിക്കലും അനുഭവപ്പെടുന്നത് വൻ തിരക്കാണ്. ഇതിനിടയാണ് അനധികൃതമായി പാലക്കാട് നഗരത്തിലേക്ക് കച്ചവടത്തിനായി എത്തിച്ച ഒരു ലോഡ് പടക്കം പോലീസ് പിടികൂടുന്നത്
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]