
കൊച്ചി> സിൽവർ ലൈൻ പദ്ധതി കേരളത്തിന് ഗുണകരമെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ഏത് പദ്ധതികൾ വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണെന്നും സിൽവർ ലൈൻ പദ്ധതിയിലൂടെ തൊഴിലവസരവും വ്യവസായവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങളുള്ളവരുമായി ചർച്ച ചെയ്ത് സമവായത്തിലെത്തി മുന്നോട്ട് പോകുന്നതാണ് ജനാധിപത്യ രീതി. കേരളത്തിലെ എല്ലാം കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ സിൽവർ ലൈൻ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയാൽ അത് അവരുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ജേക്കബ് തോമസിന്റെ പ്രതികരണത്തോടെ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ബിജെപി കൂടുതൽ പ്രതിരോധത്തിലായി. സർവീസിൽ നിന്ന് വിരമിച്ച ശേഷം ബിജെപിയിൽ ചേർന്ന ജേക്കബ് തോമസ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]