
ബലപ്രയോഗത്തിലൂടെ ദന്തഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയായ സി.ഐ എ.വി. സൈജുവിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. സൈജുവിനെതിരെ കേസെടുത്തെങ്കിലും പൊലീസ് ആസ്ഥാനത്തേക്ക് അറ്റാച്ച് ചെയ്ത് ഡി.ജി.പി അനിൽകാന്ത് ഉത്തരവിറക്കിയിരുന്നു. പൊലീസ് ആസ്ഥാനത്തേക്ക് പീഡനക്കേസ് പ്രതിയെ അറ്റാച്ച് ചെയ്യുന്നതിൽ വിമർശനമുണ്ടായതോടെയാണ് സസ്പെൻഡ് ചെയ്യാൻ കാട്ടാക്കട ഡിവൈ.എസ്.പി ശുപാർശ ചെയ്തത്. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാനും ശുപാർശയുണ്ട്. വിവാഹ വാഗ്ദാനം നൽകി രണ്ട് വർഷത്തോളം തന്നെ പീഡിപ്പിച്ചെന്നാണ് ഡോക്ടറുറെ പരാതി.
പീഡനം നടന്നതായി പറയുന്ന ദിവസങ്ങളിൽ പരാതിക്കാരിയുടെ വീട്ടിൽ സൈജു വന്നിരുന്നോ എന്ന് സ്ഥിരീകരിക്കാനായി ജില്ലാ ക്രൈംബ്രാഞ്ച് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴി ഉടൻ രേഖപ്പെടുത്തും. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന സൈജുവിന്റെ ഭാര്യയുടെ പരാതിയിൽ വനിതാ ഡോക്ടർക്കെതിരെ കേസെടുക്കാനും നീക്കമുണ്ട്. സി.ഐ എ.വി. സൈജു കേസിൽ പ്രതിയാണെന്നും പൊലീസ് ഉദ്യോഗസ്ഥന് വേണ്ട
അച്ചടക്കം ലംഘിച്ചെന്നുമാണ് ഡിവൈ.എസ്.പിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യാ ഗോപിനാഥ് ദക്ഷിണമേഖലാ ഐജിക്ക് കൈമാറി. നടപടിയിൽ ഉടൻ തീരുമാനമുണ്ടായേക്കും. ക്രിമിനലുകളുമായി സി.ഐയ്ക്ക് ബന്ധമുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് ഡോക്ടർ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]