
കണ്ണൂര്‍ : മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ വച്ച് നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന് കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പ്രകാശനം ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന് ചെയര്മാന് സാരംഗ് കെ. വിദ്യാര്‍ഥി ക്ഷേമ വിഭാഗം മേധാവി ഡോ നഫീസ ബേബി എന്നിവര്‍ നിയമാവലി ഏറ്റുവാങ്ങി. യൂണിയന്റെ നിരന്തര ഇടപെടലുകളുടെ ഫലമായി 15 വര്‍ഷത്തിന് ശേഷമാണ് നിയമാവലി പരിഷ്കരിക്കുന്നത്.
വിക്കി ആര്‍ട്ടിക്കിള്‍, കുറുങ്കഥ, മെഹന്തി, വട്ടപ്പാട്ട്, അറബനമുട്ട്, അക്രിലിക് പെയിന്റിംഗ്, ഷോര്‍ട്ട് ഫിലിം തുടങ്ങിയ 21 ഇനങ്ങള്‍ പുതിയതായി കലോത്സവത്തില്‍ ഉള്‍പ്പെടുത്തുകയും ഭരതനാട്യം കുച്ചിപ്പുടി എന്നീ ഇനങ്ങള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി ഉള്‍പ്പെടുത്തുകയും ചെയ്തു. കലോത്സവ നിയമാവലി കാലാനുസൃതമായി പുതുക്കാത്തത് വലിയ അക്ഷേപങ്ങള്‍ക്ക് ഇടയാക്കിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥി ക്ഷേമ വിഭാഗം കോളേജ് യൂണിയന് പ്രതിനിധികളുടെയും യൂണിയന് അഡൈ്വസര്‍മാരുടെയും ശില്പശാലയിലൂടെയും യൂണിവേഴ്സിറ്റി യൂണിയന് വിവിധ കോളേജുകളില്‍ സംഘടിപ്പിച്ച ശില്പശാലകളിലൂടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ച പുതിയ നിയമാവലിക്ക് രൂപം നല്‍കുകയായിരുന്നെന്ന് യൂണിവേഴ്സിറ്റി യൂണിയന് അറിയിച്ചു.
The post കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന് കലോത്സവം: പുതുക്കിയ കലോത്സവ മാന്വല്‍ പ്രകാശനം ചെയ്തു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]