
കൊച്ചി: രാജ്യം റിപബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ജനുവരി 26ന് യാത്രക്കാർക്ക് ഇളവുകളുമായി കൊച്ചി മെട്രോ. വ്യാഴാഴ്ച മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും. ജനുവരി 26ന് പുതുതായി കൊച്ചി വൺ കാർഡ് വാങ്ങുന്നവർക്ക് കാർഡ് നിരക്കും വാർഷിക ഫീസും ഉൾപ്പെടെ 225 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കുകയും ചെയ്യും.
ജനുവരി 26ന് 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30 രൂപ ഇളവ് ലഭിക്കും. ഇപ്രകാരം ആലുവ മുതൽ എസ് എൻ ജങ്ഷൻ വരെ രാവിലെ ആറ് മുതൽ എട്ട് വരെയും വൈകിട്ട് 9 മുതൽ 11 വരെയും വെറും 15 രൂപ നിരക്കിൽ യാത്ര ചെയ്യാം. അതേസമയം മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും. രാവിലെ ആറ് മുതൽ എട്ട് മണിവരെയും വൈകിട്ട് 9 മുതൽ 11 വരെയും 50 ശതമാനം ഇളവ് തുടരും. റിപബ്ലിക് ദിനത്തിൽ ഏർപ്പെടുത്തിയ പ്രത്യേക നിരക്കിനും ഈ സമയങ്ങളിൽ 50 ശതമാനം ഇളവ് ലഭിക്കും.
The post ടിക്കറ്റ് നിരക്കിൽ ഇളവുകളുമായി കൊച്ചി മെട്രോ; റിപബ്ലിക് ദിന സ്പെഷൽ ഓഫർ<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]