
താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ (ലാപ്പറോസ്കോപ്പി) ഏറ്റവും ഭാരമുള്ള ഗര്‍ഭാശയം നീക്കം ചെയ്തു ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ ഡോ. സിറിയക് പാപ്പച്ചന്. നീണ്ട ആറു മണിക്കൂര്‍ എടുത്ത് നാല് താക്കോല്‍ ദ്വാരങ്ങള്‍ വഴിയാണ് ശ്രമകരമായ ഈ ശസ്ത്രക്രിയ നടത്തിയത്. 2022 ഡിസംബര്‍ മാസം 29-ാം തീയതിയാണ് ഈ അത്യപൂര്‍വ ശസ്ത്രക്രിയക്ക് ലൈഫ് ലൈന്‍ ആശുപത്രി സാക്ഷ്യം വഹിച്ചത്.
45 വയസുള്ള പത്തനംതിട്ട ജില്ലക്കാരിയായ ഷാന്റി ജോസഫ് എന്ന യുവതിക്കാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ 4.420 കിലോഗ്രാം ഭാരമുള്ള ഗര്‍ഭാശയം നീക്കം ചെയ്തത്. ഈ കൃത്യത്തിന് ഡോ. സിറിയക് പാപ്പച്ചനൊപ്പം ഡോക്ടര്‍ മാരായ ഡോ റോഷിനി സുബാഷ്, ഡോ കുതന് യു ടി, ഡോ നിര്‍പിന്‍ ക്ളീറ്റസ്, ഡോ സബീന സാവത്, ഡോ ശ്രീലത ബി, ഡോ മാത്യു കുഞ്ഞുമ്മന്‍, നേഴ്സ്മാരായ ഷീനാ മാത്യു, സാംസി സെബാസ്റ്റ്യന്‍ എന്നിവരും സര്‍ജറിയില്‍ സഹായത്തിനായി ഉണ്ടായിരുന്നു.
കൂടാതെ അത്യാധുനിക ഉപകണരങ്ങളോടെ അമിത വണ്ണം കുറയ്ക്കുന്നതിനുള്ള ബാരിയാട്രിക് സര്‍ജറി ഹെര്‍ണിയ, ആര്‍ത്രോസ്കോപ്പി, അണ്ഡാശയത്തിലെ സിസ്ററ് നീക്കം ചെയ്യല്‍, ഗര്‍ഭപാത്ര മുഴകള്‍ നീക്കം ചെയ്യല്‍, പ്രസവം നിര്‍ത്തിയതിനു ശേഷം പൂര്‍വസ്ഥിതിയിലാക്കല്‍ തുടങ്ങിയ ശസ്ത്രക്രിയകള്‍ കീ ഹോള്‍ വഴി നടത്തുന്നതിനുള്ള സൗകര്യവും അടൂര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലില്‍ ഒരുക്കിയിട്ടുണ്ട്.
The post ഏറ്റവും ഭാരമുള്ള ഗര്‍ഭാശയം നീക്കം ചെയ്ത് ലോക റെക്കോര്‍ഡ് നേട്ടവുമായി മലയാളി ഡോക്ടര്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]