
സ്വന്തം ലേഖകൻ
കൊച്ചി : കളമശ്ശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ജുനൈസിന്റെ മൊഴി പുറത്ത്. സുനാമി ഇറച്ചി കൊച്ചിയിൽ വിൽപ്പനക്കെത്തിച്ചതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണെന്ന് പ്രതി വെളിപ്പെടുത്തി.
കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വീട്ടിൽ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ട്. വിപണിയിൽ നിന്നും വളരെ വിലക്കുറവിലാണ് ഇറച്ചി വിൽപ്പന നടത്തിയത്.
തമിഴ്നാട്ടിൽ നിന്നാണ് കുറഞ്ഞ വിലയിൽ പഴയ ഇറച്ചിയെത്തിച്ചതെന്നും കൈപ്പടമുകളിൽ വീട് വാടകക്ക് എടുത്തായിരുന്നു വിതരണം നടത്തിയതെന്നും ജുനൈസ് പൊലീസിന് മൊഴി നൽകി.
കളമശ്ശേരിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 500കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി ജുനൈസ് മലപ്പുറത്ത് നിന്നും ആണ് പിടിയിലായത്. ഇറച്ചി സൂക്ഷിച്ചിരുന്ന സ്ഥാപനത്തിൻറെ ഉടമയാണ് ജുനൈസ്. ഇയാൾക്കെതിരെ 328 വകുപ്പ് പ്രകാരം ജാമ്യമില്ല കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ജുനൈസിന്റെ സുഹൃത്തും സഹായിയുമായ നസീബിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി ഇറച്ചി സൂക്ഷിച്ചിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് നസീബ്.
The post കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചി ഇടപാട്; വിൽപ്പന നടത്തിയത് വളരെ വിലക്കുറവിൽ ; ഇറച്ചി കൊച്ചിയിൽ വിൽപ്പനക്കെത്തിച്ചതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ; അറസ്റ്റിലായ പ്രതിയുടെ മൊഴി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]