
സ്വന്തം ലേഖകൻ
ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രം ഓപ്പണ്‍ഹൈമറിനെതിരെ വിമര്‍ശനം. ചിത്രത്തില്‍ ഒരു സീനില്‍ ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്ന രംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സേവ് കള്‍ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷന് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിനെതിരെ ഫൗണ്ടേഷന് പ്രസ് റിലീസും പുറത്തിറക്കി കഴിഞ്ഞു.
ചിത്രത്തില്‍ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഭഗവദ്ഗീത ഉറക്കെ വായിക്കാൻ പ്രേരിപ്പിക്കുന്ന രംഗം ഉള്‍പ്പെട്ടിട്ടുണ്ട്. ഹിന്ദുമതത്തെ ആക്രമിക്കുന്ന രംഗങ്ങളാണ് ഇവയെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇക്കാര്യം അടിയന്തരമായി അന്വേഷിക്കുകയും ബന്ധപ്പെട്ടവരെ കർശനമായി ശിക്ഷിക്കുകയും വേണമെന്നും പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭഗവാൻ ശ്രീകൃഷ്ണൻ മനുഷ്യരാശിക്ക് നൽകിയ ദൈവികമായ സമ്മാനമാണ് ഭഗവദ്ഗീതയെന്നും ഹിന്ദുമതത്തിലെ ഏറ്റവും ആദരണീയമായ ഗ്രന്ഥങ്ങളിലൊന്നാണ് ഇതെന്നും പത്രക്കുറിപ്പ് പറയുന്നു. സന്യാസിമാർക്കും ബ്രഹ്മചാരികൾക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പ്രചോദനമായ ഗ്രന്ഥമാണിത്. എന്നിട്ടും ഇത്തരത്തില്‍ ഒരു രംഗമുള്ള ചിത്രത്തിന് എങ്ങിനെയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് അംഗീകാരം നല്‍കിയത് എന്നും പത്രക്കുറിപ്പിലുണ്ട്.
സർഗ്ഗാത്മകതയുടെ പേരിൽ ധാര്‍മികതയ്ക്ക് എതിരായുള്ള ആശയങ്ങളാണ് ഇതുവഴി പ്രോല്‍സാഹിപ്പിക്കുന്നത്. അടിസ്ഥാന മൂല്യങ്ങൾക്കെതിരായ ആവർത്തിച്ചുള്ള ഇത്തരം ആക്രമണങ്ങളോട് നിസ്സഹായരായി തുടരാൻ ജനം നിർബന്ധിതരാകുന്നു എന്നാണ് സേവ് കള്‍ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷന് പറയുന്നത്.
ഗീതയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനായി ബന്ധപ്പെട്ടവരെ ശിക്ഷിക്കുന്നതിനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും നടപടി സ്വീകരിക്കണമെനനാണ് ഫൗണ്ടേഷൻ ആവശ്യപ്പെടുന്നത്. ക്രിസ്റ്റഫർ നോളന് സംവിധാനം ചെയ്തതില്‍ ആദ്യമായി ആർ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രമാണ് ഓപ്പൺഹൈമർ.
എന്നാൽ ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കുന്നതിനായി സെക്സ് സീനുകളിലെ ഷോട്ടുകൾ വെട്ടിക്കുറച്ചാണ് ചിത്രം ഇന്ത്യയിലെത്തിച്ചത്. തുടർന്നാണ് സെൻസർ ബോർഡ് ചിത്രത്തിന് യു/എ സര്ട്ടിഫിക്കേഷന് നൽകുന്നത്. അതേസമയം സെൻസർ ബോർഡ് അനുവദിക്കില്ലെന്ന് കരുതിയതിനാലാണ് സ്റ്റുഡിയോ സീനുകള്‍ വെട്ടിക്കുറച്ചത് എന്നാണ് റിപ്പോർട്ടുകൾ.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]