
തിരുവമ്പാടി:ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലുടനീളം നടത്തുന്ന ‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ആദ്യ ഘട്ട ക്യാമ്പ് താഴെ തിരുവമ്പാടി നൂറുൽ ഇസ്ലാം മദ്രസ്സയിലും പുല്ലൂരാംപാറ അക്ഷയ സെന്ററിലും വെച്ച് നടന്നു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 9. മറിയപുറം,10 മരക്കാട്ടുപുറം,12. താഴെ തിരുവമ്പാടി എന്നീ വാർഡുകളെ സംയോജിപ്പിച്ചുള്ള ക്യാമ്പ് വാർഡ് 12 ലെ നൂറുൽ ഇസ്ലാം മദ്രസ്സയിലും,4,5,17 വാർഡുകളിലെ സംയുക്ത ക്യാമ്പ് പുല്ലുരാംപാറ അക്ഷയ സെന്ററിലും നടന്നു. നൂറോളം അഞ്ച് വയസിനു താഴെയുള്ള കുട്ടികളുടെ എൻറോൾമെന്റ് രണ്ട് ക്യാമ്പുകളിലായി പൂർത്തിയായി. ആദ്യ ഘട്ടത്തിൽ ഇതുവരെ ആധാർ എടുത്തിട്ടില്ലാത്ത 0 മുതൽ 5 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ആധാർ ക്യാമ്പ് സംഘടിപ്പിച്ചത്.
മുൻകൂട്ടി ആശാവർക്കർമാർ, അംഗൻവാടിവർക്കാർ മുഖേന രജിസ്റ്റർ ചെയ്തവർക്കാണ് ക്യാമ്പുകളിൽ പ്രവേശനം നൽകിയത്.
ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് താഴെ തിരുവമ്പാടിയിൽ നിർവ്വഹിച്ചു.. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. ക്യാമ്പ് നടത്തിപ്പിന് വാർഡ് മെമ്പർമാരായ മുഹമ്മദലി കെ.എം, റംല ചോലക്കൽ, ഐ.സി.ഡി എസ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു. അങ്കണവാടി വർക്കർമാർ, കുടുംബശ്രീ എ.ഡി എസ് വളണ്ടിയർമാർ , ആശ വർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
The post തിരുവമ്പാടിയിൽ അദ്യം ആധാർ’ ആദ്യ ഘട്ട ക്യാമ്പ് പൂർത്തിയായി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]