
സ്വന്തം ലേഖകൻ
ന്യൂയോര്‍ക്ക് : ഭൂമിയില്‍ ആകെ ജനസംഖ്യയുടെ അഞ്ചിലൊന്നില്‍ കൂടുതല്‍ മനുഷ്യര്‍ 2100ഓടെ നേരിടുക അതികഠിനവും ജീവന് ഭീഷണിയായേക്കാവുന്നതുമായ കൊടുംചൂടെന്ന് പഠന റിപ്പോര്‍ട്ട്.
ആഗോള താപനത്തെ തടയാൻ നടത്തുന്ന ശ്രമങ്ങള്‍ ഫലം കണ്ടില്ലെങ്കിലാണ് ഇങ്ങനെ സംഭവിക്കുക.
ഇന്ത്യ, നൈജീരിയ, ഇൻഡോനേഷ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ തുടങ്ങി ജനസംഖ്യ കൂടിയ രാജ്യങ്ങളിലാണ് കൊടുംചൂട് ജനജീവിതം പ്രതിസന്ധിയിലാക്കുകയെന്നാണ് നിഗമനം. നിലവില്‍ ഉയര്‍ന്ന ഉഷ്ണതരംഗവും കാട്ടുതീയും ലോകത്തിന്റെ പലഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കകള്‍ക്കിടയാക്കുന്നുണ്ട്.
പലയിടത്തും കഠിനമായ വരള്‍ച്ചയും നേരിടുന്നുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചൂടേറിയവ ആയിരുന്നു. കാലാവസ്ഥ വ്യതിയാനം തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ ലോകരാജ്യങ്ങള്‍ ഗൗരവമായി കണ്ട് പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ പ്രത്യാഘാതം മനുഷ്യജീവനെ അപകടത്തിലാക്കുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്കുന്നു.
The post ഇപ്പോള്‍ അനുഭവിക്കുന്നതൊന്നും വരാന്‍ പോകുന്നതിനുമുന്നില് ഒന്നുമല്ല, ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ ദുരന്തം, മുന്നറിയിപ്പ്. പലയിടത്തും കഠിനമായ വരള്‍ച്ചയും നേരിടുന്നു. appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]