സ്വന്തം ലേഖകൻ
തിരുവനന്തപുരം : കിൻഫ്രയിലെ മെഡിക്കൽ സർവീസ്കോർപ്പറേഷന്റെ മരുന്ന് സംഭരണശാലയിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന്പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. തീപിടിത്തത്തിന്പിന്നിൽ അട്ടിമറി ഉണ്ടോയെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെട്ടിടത്തിൽ മതിയായ സുരക്ഷയോ തീ അണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. കോവിഡ് കാലത്തെ മെഡിക്കൽ പർച്ചേസിൽ അഴിമതിയുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് തീപിടിത്തമെന്നത് ദുരൂഹത വർധിപ്പിക്കുന്നു. അഴിമതി ആരോപണത്തിൽ ലോകായുക്ത അന്വേഷണം നടക്കുകയാണ്.
ഇതിനിടെയാണ് കൊല്ലത്തും ഇപ്പോൾ തിരുവനന്തപുരത്തും മരുന്നുസംഭരണ ശാലകളിൽ തീപിടിത്തമുണ്ടായി ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ നശിച്ചത്. അഴിമതി പിടിക്കപ്പെടുമ്പോൾ തീപിടിക്കുന്നത് സർക്കാരിന്റെ പതിവ് തന്ത്രമാണ്. തീപിടിത്തം ഗൗരവമായി അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഏതു ഗോഡൗണിലും ഫയർ എൻഒസി വേണമെന്നാണ് ചട്ടം. കൊല്ലത്ത് തീപിടിച്ച ഗോഡൗണിൽ ഇത്തരം എൻഒസി ഉണ്ടായിരുന്നില്ല. കൊല്ലത്ത് തീപിടിത്തമുണ്ടായ അതേ കാരണങ്ങളാൽ തിരുവനന്തപുരത്തും തീപിടിത്തമുണ്ടായി എന്നത് അവിശ്വസനീയമാണ്. ഇതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കണം. കുത്തഴിഞ്ഞ നിലയിലാണ് മെഡിക്കൽ സർവീസസ് കോർപറേഷന്റെ പ്രവർത്തനമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
The post അഴിമതി ആരോപണം ഉയരുമ്പോള്‍ തീപിടിത്തം സര്‍ക്കാരിന്റെ പതിവു തന്ത്രം; ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]