
സ്വന്തം ലേഖകൻ
കണ്ണൂര്‍: സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ എം എല്‍ എയുടെ ആത്മകഥ പുറത്തിറങ്ങുന്നു. മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന പേരിട്ടിരിക്കുന്ന ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പാണ് പുറത്തിറങ്ങുന്നത്. ദല്‍ഹി കേരളാ ഹൗസില്‍ ഏപ്രില്‍ 28-ന് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ആണ് കെ കെ ശൈലജയുടെ ആത്മകഥ പ്രകാശനം ചെയ്യുന്നത്.
ഏപ്രില്‍ 27, 28, 29 തീയതികളില്‍ സി പി എം കേന്ദ്രകമ്മിറ്റി യോഗം ദല്‍ഹിയില്‍ വെച്ച് നടക്കുന്നുണ്ട്. ഇതിനിടയിലാണ് ആത്മകഥാ പ്രകാശന ചടങ്ങ് നടക്കുന്നത്. ദല്‍ഹിയിലെ ജഗര്‍നെറ്റ് പബ്ലിക്കേഷന്‍സാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെ മലയാളത്തിലുള്ള പരിഭാഷ എഴുത്തുകാരി എസ്. സിത്താരയാണ് തയ്യാറാക്കുന്നത്. ആരോഗ്യമന്ത്രിയായ സമയത്ത് പ്രസാധകര് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ആത്മകഥ തയ്യാറാക്കിയത് എന്ന് കെ കെ ശൈലജ പറഞ്ഞു.
തന്റെ നാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചതിനെക്കുറിച്ചും ശൈലജയുടെ മുത്തശ്ശിയും അമ്മാവന്മാരും അന്ന് നിലനിന്നിരുന്ന സാമൂഹിക വിപത്തുകൾക്കെതിരെ നടത്തിയ പോരാട്ടത്തെക്കുറിച്ചും ആത്മകഥയിൽ വിശദമായി വിവരിക്കുന്നുണ്ട്. എം കെ കല്യാണിയാണ് ശൈലജയുടെ മുത്തശ്ശി. പൊതുപ്രവർത്തന രംഗത്തേക്ക് കടക്കാൻ ശൈലജയ്ക്ക് വലിയ പ്രചോദനം തന്നെയായിരുന്നു അവർ. അക്കാലത്ത് നിലനിന്നിരുന്ന ചില സാമൂഹിക മാനദണ്ഡങ്ങളെ മുത്തശ്ശി സ്വയം ലംഘിച്ചിരുന്നു. പലപ്പോഴും ജാതി വേലിക്കെട്ടുകൾ മറികടന്നിട്ടുണ്ട്. ഇത്തരം വിവരങ്ങളും ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്. തന്റെ വ്യക്തിജീവിതത്തിന്റെയും രാഷ്ട്രീയ ജീവിതത്തിന്റെ പല വശങ്ങളെയും സപ്ർശിക്കുന്നതാണ് ആത്മകഥയെന്ന് ശൈലജ പറഞ്ഞു.
ഇംഗ്ലീഷിൽ തയ്യാറാക്കിയ ആത്മകഥ ഡൽഹിയിലെ ജഗർനെറ്റ് പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിക്കുന്നത്. മലയാളപരിഭാഷ എഴുത്തുകാരി എസ് സിത്താര തയ്യാറാക്കുന്നുണ്ട്. ആരോഗ്യമന്ത്രിയായ സമയത്ത് പ്രസാധകർ ആവശ്യപ്പെട്ടതനുസരിച്ചാണ് അനുഭവങ്ങൾ ഇംഗ്ലീഷിൽ തയ്യാറാക്കിയതെന്ന് ശൈലജ പറഞ്ഞു. സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയ മുതിർന്ന സിപിഎം നേതാക്കൾ പ്രകാശന ചടങ്ങിൽ പങ്കെടുക്കും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]