
സ്വന്തം ലേഖകൻ
മുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിന് 13 റൺസ് ജയം. പഞ്ചാബിന്റെ 215 റൺസ് പിന്തുടർന്ന് മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.
അഞ്ചാം വിക്കറ്റിൽ ആളിക്കത്തിയ സാം കറൻ-ഹർപ്രീത് സിംഗ് ഭാട്ടിയ സഖ്യം പഞ്ചാബിന് മികച്ച സ്കോർ ഒരുക്കി. അവസാന ആറ് ഓവറിൽ 109 റൺസാണ് പഞ്ചാബ് അടിച്ചെടുത്തത്. അവസാന ഓവറിൽ 16 റൺസ് വഴങ്ങാതെ പ്രതിരോധിച്ച അർഷദീപ് സിംഗ് പഞ്ചാബിന് മുതൽക്കൂട്ടായി.
നാല് ഓവറിൽ 29 റൺസിനാണ് അർഷദീപ് നാല് വിക്കറ്റ് എറിഞ്ഞെടുത്തത് മൂന്നാമത്തെ ബോളിൽ തിലകിനെയും നാലാമത്തെ ബോളിൽ വദേരയെയും അർഷ്ദീപ് ബൗൾഡാക്കി. വെറും രണ്ട് സ്കോറാണ് മുംബൈയ്ക്ക് ഈ ഓവറിൽ ലഭിച്ചത്.
അർധ സെഞ്ച്വറി നേടിയ കാമറൂൺ ഗ്രീൻ ആണ് മുംബൈയുടെ ടോപ് സ്കോറർ. 26 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 57 റൺസെടുത്ത സൂര്യകുമാർ യാദവ്, 27 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം 44 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർക്കും മുംബൈയെ കരയ്ക്കെത്തിക്കാനായില്ല. കരിയറിലെ മൂന്നാമത്തെ ഐപിഎല്ലിൽ അർജുൻ തെൻഡുൽക്കറുടെ പരിചയക്കുറവും മുംബൈയ്ക്ക് വിനയായി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]