
തിരുവനന്തപുരം: നഗരം കാണാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ സവാരിയുമായി നൈറ്റ് റൈഡേഴ്സ് ബസുകൾ വരുന്നു. ടൂറിസ്റ്റുകളെ കേന്ദ്രീകരിച്ച് നടത്തുന്ന ഈ സർവ്വീസുകൾ ആദ്യം തിരുവനന്തപുരത്തും തുടർന്ന് കോഴിക്കോട്, പാലക്കാട് നഗരങ്ങളിലുമാണ് നടപ്പാക്കുന്നത്. പദ്ധതിയ്ക്കായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
നിലവിൽ നാല് ബസുകളാണ് ഇതിനായി പ്രത്യേകം ബോഡി നിർമ്മാണം നടത്തുന്നത്. പഴയ ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മഴയിൽ നനഞ്ഞാൽ കേടാകാത്ത സീറ്റും സ്പീക്കറുമൊക്കെയാണ് ബസിൽ സ്ഥാപിക്കുന്നത്. ആവശ്യമെങ്കിൽ മഴക്കാലത്ത് യാത്ര സാദ്ധ്യമാക്കുന്ന മേൽക്കൂരകളും സ്ഥാപിക്കും. 250 രൂപയാണ് യാത്രാനിരക്ക്. സന്ധ്യയോടെയാണ് സർവ്വീസ് ആരംഭിക്കുക.
തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളും ചുറ്റിക്കറങ്ങിയ ശേഷം കോവളത്തേക്ക് പോകും. അവിടെ യാത്രക്കാർക്ക് കുറച്ച് സമയം ചെലവിടാം. തിരികെ വീണ്ടും നഗരത്തിലേക്ക്. ആവശ്യക്കാരുണ്ടെങ്കിൽ രാത്രി 12ന് ശേഷവും സർവ്വീസുകൾ ആലോചിക്കും. വെക്കേഷൻ കാലത്ത് വിദ്യാർത്ഥികൾക്ക് പ്രത്യേക ടൂർ പാക്കേജും പരിഗണനയിലുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]