
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സണ് മാവുങ്കലില്‍ നിന്ന് പണം വാങ്ങി രണ്ടു പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം. ജില്ലാ ക്രൈം ബ്രാഞ്ച് എസ്പിക്കാണ് അന്വേഷണച്ചുമതല.
മോന്‍സണില്‍ നിന്ന് പണം കൈപ്പറ്റിയ പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ഡിജിപി അനില്‍കാന്താണ് ഉത്തരവിട്ടത്. കൊച്ചി മെട്രൊ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനന്ത ലാല്‍ ഒരു ലക്ഷം രൂപയും മേപ്പാടി എസ്ഐ എ.ബി.വിപിന്‍ 1.80 ലക്ഷം രൂപയും മോന്‍സണില്‍ നിന്ന് വാങ്ങിയിരുന്നു. എന്നാല്‍ പണം വാങ്ങിയെന്ന് സമ്മതിച്ച ഉദ്യോഗസ്ഥര്‍ അത് കടമെന്നാണ് വിശദീകരണം നല്‍കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]