കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി ശരത് തന്നെയാണ് അന്വേഷണ സംഘം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
ഇയാളെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തതായി ഒരു മലയാളം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാലചന്ദ്രകുമാറായിരുന്നു കേസിലെ വിഐപിയെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
താന്‍ ദിലീപിന്റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാള്‍ അവിടെ എത്തുകയും ദിലീപിന് ഒരു പെന്‍ഡ്രൈവ് കൈമാറുകയും ചെയ്തെന്നായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. വിഐപി പരിവേഷം ഉള്ളയാളെ പോലെയാണ് ഇയാള്‍ പെരുമാറിയതെന്നും ഇയാള്‍ കൊണ്ടുവന്ന പെന്‍ഡ്രൈവ് ലാപ്പില്‍ ഘടിപ്പിച്ച ശേഷം പള്‍സര്‍ സുനിയുടെ ക്രൂരകൃത്യം കാണാന്‍ ദിലീപ് ക്ഷണിച്ചുവെന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്.
തുടര്‍ന്ന് വിഐപിക്കുള്ള അന്വേഷണം പോലീസ് സംഘം ഊര്‍ജിതമാക്കിയിരുന്നു. നേരത്തേ ദിലീപ് വിഐപിയെന്ന് വിശേഷിപ്പിച്ചത് വ്യവസായിയായ കോട്ടയം സ്വദേശി മെഹബൂബ് ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇക്കാര്യം മെഹബൂബ് തള്ളിയിരുന്നു.
ഇതിന് പിന്നാലെ ദിലീപിന്റെ ഉറ്റസുഹൃത്ത് കൂടിയായ ശരതിലേക്ക് അന്വേഷണം സംഘം എത്തുകയാണുണ്ടായത്. അന്വേഷണത്തിന്റെ ഭാഗമായി ശരതിന്റെ വീട്ടില്‍ പോലീസ് സംഘം റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ തനിക്ക് കേസില്‍ യാതൊരു ബന്ധവുമില്ലെന്നായിരുന്നു ശരത് ആവര്‍ത്തിച്ചത്. അതേസമയം വിഐപി ശരത് തന്നെയാണ് പോലീസ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.
പോലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ കാണിച്ചതോടെ സംവിധായകന് ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനേയും അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
ദിലീപിന്റെ വീട്ടില്‍ എത്തിയപ്പോള്‍ കാവ്യയും ശരത്തും തമ്മില്‍ നടത്തിയ സംഭാഷണം സംബന്ധിച്ചായിരിക്കും അന്വേഷണ സംഘം ചോദിച്ചറിയുക. ശരത് കാവ്യയെ കണ്ടപ്പോള്‍ കാവ്യ എന്തായി കാര്യങ്ങള്‍ നടന്നോ എന്ന് ചോദിക്കുന്നതായുള്ള റെക്കോഡ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു.
ഇത് എന്ത് ഉദ്ദേശിച്ചാണ് കാവ്യ ചോദിച്ചതെന്നായിരിക്കും അന്വേഷണ സംഘം ചോദിച്ചേക്കുക. ഇതിനൊപ്പം ദൃശ്യങ്ങള്‍ ആദ്യം എത്തിച്ചത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലാണ് എന്ന സാക്ഷി സാഗറിന്റെ മൊഴിയെക്കുറിച്ചും ക്രൈംബ്രാഞ്ച് ചോദിച്ചറിയും.
ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയ കാവ്യയ്ക്ക് ആയിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
അതുകൊണ്ട് തന്നെ കാവ്യയേയും ചോദ്യം ചെയ്യലിന് വിധേയമാക്കണമെന്നായിരുന്നു ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടത്. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]