
മുംബൈ: മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിലുള്ള ആളുകളില്‍ കുടുംബാസൂത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കുടുംബാസൂത്രണ കൗണ്‍സിലിംഗ് കിറ്റില്‍ പുരുഷ പ്രത്യുത്പാദന അവയവത്തിന്റെ മാതൃക ഉള്‍പ്പെടുത്തി. ബോധവത്കരണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്ന ആശാവര്‍ക്കര്‍മാര്‍ ഇപ്പോള്‍ ദമ്പതിമാര്‍ക്ക് അമ്പരപ്പിനുള്ള കാരണമായി മാറിയിട്ടുണ്ട്. സമൂഹത്തില്‍ ലൈംഗികതയോടും പ്രത്യുത്പാദന അവയങ്ങളെക്കുറിച്ചുമുള്ള മുന്‍വിധി കാരണം ആശാവര്‍ക്കാര്‍ പലയിടത്തും എതിര്‍പ്പും നേരിടുന്നു.
ഗ്രാമീണമേഖലയില്‍നിന്നുള്ള ചില പുരുഷന്മാര് മാതൃകയെക്കുറിച്ച് പരാതിയുമായി എത്തിക്കഴിഞ്ഞു. പുതുതായി വിവാഹിതരായ സ്ത്രീകളില്‍ ഇത് പ്രത്യക്ഷത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് ആക്ഷേപം. ഓരോ വീടുകളിലുമെത്തിയാണ് മഹാരാഷ്ട്രയിലെ ‘ആശ’കളുടെ ബോധവത്കരണം. വന്ധ്യംകരണം, ലൈംഗികത, ജനന നിയന്ത്രണ മാര്‍ഗം, മറ്റുള്ളവരിലെ ബീജസങ്കലനം എന്നിവയെക്കുറിച്ചുള്ള വിദ്യാഭ്യാസമാണ് ഇതിലുള്ളത്.
പ്രായോഗിക തലത്തിലുള്ള ചിത്രീകരണത്തിന്റെ ഭാഗമായി ആദ്യമായി ആരോഗ്യവകുപ്പ് രണ്ടു വസ്തുക്കള്‍കൂടി ഉള്‍പ്പെടുത്തി, ഗര്‍ഭപാത്രത്തിന്റെ പകര്‍പ്പും പുരുഷ ലിംഗത്തിന്റെ മാതൃകയും. സമാന മാതൃകകള്‍ നേരത്തേ ഉപയോഗിച്ചിട്ടുണ്ടെന്നും പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും ചില വര്‍ക്കാര്‍മാര്‍ പറയുന്നു. മുറ്റുചിലര് ചിത്രങ്ങളാണ് പ്രദേശവാസികളുടെ കൗണ്‍സിലിംഗിനായി ഉപയോഗിച്ചത്.
സംസ്ഥാനത്തുടനീളമുള്ള ആശവര്ക്കാര്മാര്ക്കും ആരോഗ്യകേന്ദ്രങ്ങള്ക്കുമായി ലിംഗ മാതൃക ഉള്‍പ്പെടുന്ന 25,000 ഓളം കിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. ഈ മാതൃകള്‍ ഗ്രാമങ്ങൡ കാണിക്കാന്‍ അല്പം പരിഭ്രമമുണ്ടെന്ന് ചില ആശവര്‍ക്കര്‍മാര്‍ തുറന്നുപറഞ്ഞു. റബ്ബര്‍ അവയവം ഉപയോഗികാനുള്ള ഉദ്ദേശ്യം വ്യക്തമാണ്, പ്രായോഗിക തലത്തിലുള്ള ചിത്രീകരണം ബോധവത്കരണം ഉയര്‍ത്തുമെന്നും വിശദീകരണം കൂടുതല്‍ ഫലപ്രദമാക്കുമെന്നും വിദഗ്ധര്‍ ചിന്തിക്കുന്നു.
കോണ്ടം എങ്ങനെ ഉപയോഗിക്കണെന്ന് കാണിച്ചുകൊടുക്കുന്നത് ആളുകളിലെ ഉറയുപയോഗം പ്രോത്സാഹിപ്പിച്ചേക്കാം. എന്നാല്‍ നീക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനും കാരണമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]