തിരുവനന്തപുരം > ചെങ്ങന്നൂരിൽ സിൽവർലൈൻ അലൈൻമെന്റ് മാറ്റിയെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണം തള്ളി മന്ത്രി സജി ചെറിയാൻ. കെ റെയിൽ അലൈൻമെന്റിൽ തന്റെ വീട് വന്നാൽ പൂർണമനസ്സോടെ വീട് വീട്ടുനൽകാമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
തിരുവഞ്ചൂരിന് കാര്യവിവരം ഉണ്ടെന്നായിരുന്നു ധാരണ. അലൈൻമെന്റ് തീരുമാനിക്കുന്നത് ഞാനല്ല.
തിരുവഞ്ചൂരിന് സാധിക്കുമെങ്കിൽ എന്റെ വീട്ടിലൂടെ അലൈൻമെന്റ് കൊണ്ടുവരാം. എന്റെ കാലശേഷം വീട് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നൽകുമെന്നും ഡോക്ടർമാരായ പെൺമക്കൾ അവരുടെ സേവനം കരുണയ്ക്ക് നൽകുമെന്നും നേരത്തെ പറഞ്ഞിരുന്നതാണ്.
അങ്ങനെയുള്ള എനിക്ക് കെ റെയിലിന് വീട് വിട്ടുനൽകുന്നതിന് കൂടുതൽ സന്തോഷമേയുള്ളു. വീട് സിൽവർലൈനിന് വിട്ടുനൽകിയാൽ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നൽകാം.
അദ്ദേഹവും കോൺഗ്രസ് നേതാക്കളും ചേർന്ന് കരുണയ്ക്ക് കൈമാറിയാൽമതി – സജി ചെറിയാൻ പറഞ്ഞു. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]