
കോഴിക്കോട്> ജമാഅത്തെ ഇസ്ലാമിക്ക് ആശയ ദാരിദ്ര്യമെന്ന് പഴയകാല നേതൃകൂട്ടായ്മ. ഭൗതിക–സാമ്പത്തിക താൽപര്യങ്ങളാണ് സംഘടനയെ നയിക്കുന്നതെന്നും കൂട്ടായ്മയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രസ്ഥാനത്തിന്റെ പിഴച്ച പോക്കിൽ വിയോജിപ്പുള്ളവരെ യോജിപ്പിച്ച് നീങ്ങാനും തീരുമാനമായി.
മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങൾക്കായി പൊതു പ്രസ്ഥാനത്തിനായി പ്രവർത്തിക്കാനാണ് ധാരണ. കഴിഞ്ഞ ദിവസം കോഴിക്കോട് ശൂറ കൗൺസിൽ മുൻ അംഗം ഖാലീദ് മൂസ നദ്വിയടക്കം പങ്കെടുത്ത പഴയകാല ജമാഅത്തെ പ്രവർത്തകരുടെ യോഗത്തിലാണ് ജമാഅത്തെക്ക് ലക്ഷ്യങ്ങൾ പിഴച്ചതായ ചര്‍ച്ച ഉയര്‍ന്നത്. സംഘടനക്കെതിരെ പ്രധാനമായും യോഗത്തിൽ നാലുകാര്യങ്ങളാണ് ഉയർന്നുവന്നത്. ധാർമ്മികതയിൽ നിന്ന് നേതൃത്വം അകന്നു. രാഷ്ട്രീയ പാർടി ശൈലിയിലായി മതസംഘടനയുടെ പ്രവർത്തനം. ഗെയിൽ– കെ റെയിൽ വിരുദ്ധ സമരങ്ങൾ വികസനത്തിനെതിരായവരെന്ന മുഖം നൽകി. വെൽഫെയർ പാർടിയെ ഉപയോഗിച്ച് വിലപേശൽ നടത്തുന്നവരായി നേതൃത്വം മാറി എന്നീ വിമർശങ്ങളുണ്ടായി.
ജമാഅത്തെയുടെ എറണാകുളത്തെ പ്രധാനിയായിരുന്ന കെ ഹാഷിം ഹാജിയുടെ പുസ്തകപ്രകാശനത്തിന്റെ ഭാഗമായിരുന്നു ഒത്തുചേരൽ. മുൻ അമീർ കെ സി അബ്ദുള്ള മൗലവിയുടെ മകൻ കെ സി ഹുസൈൻ, മാധ്യമം സ്ഥാപകരിൽ പ്രമുഖനായ ഒ അബ്ദുള്ള, ഡോ പി എ കരീം, നിസാർ കുന്നമംഗലം, പി എം എ ഹാരീസ്, ഫൈസൽ പാലോളി, സൈനുദ്ദീൻ കരിവെള്ളൂർ, കെ എം അബ്ദുൾസലാം, പി വി മുജീബ്റഹ്മാൻ, റസാഖ് നിലമ്പൂർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]