കൊച്ചി
സദാചാര പൊലീസിങ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി.
പ്രതികൾ വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു. ഇതരസമുദായത്തിൽപ്പെട്ട
യുവതിയുമായി കാറിൽ സഞ്ചരിച്ച യുവാവിനെ തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ വിചാരണക്കോടതിയിലെ തുടർനടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 10 പ്രതികൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് കെ ഹരിപാൽ പരിഗണിച്ചത്. കാസർകോട് തളങ്കരയിൽ 2017 ജൂലൈയിലായിരുന്നു സംഭവം.
അക്രമാസക്തരായ ആൾക്കൂട്ടം നിരായുധനായ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചത് അംഗീകരിക്കാനാകില്ല. കേസ് റദ്ദാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന സർക്കാർ വാദവും കോടതി കണക്കിലെടുത്തു.
പ്രതികളിൽ ചിലർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും നാലാംപ്രതി കൊലപാതകമടക്കം 15 കേസുകളിൽ പ്രതിയാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]