
കൊച്ചി> തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി. പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്.
രണ്ട് ദിവസത്തിനുള്ളിൽ പെട്രോളിന് കൂടിയത് 1.78രൂപയും ഡീസലിന് കൂടിയത് 1.69 രൂപയുമാണ്. ഇതോടെ തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 108.35 രൂപയും ഡീസലിന് 95.38 രൂപയുമായി.
കൊച്ചിയിൽ യഥാക്രമം 106.08 രൂപയും 93. 24 രൂപയുമാണ്.
കോഴിക്കോട് പെട്രോളിന് 106.35 രൂപയും ഡീസലിന് 93.45 രൂപയുമാണ്. ഇന്നലെ പെട്രോളിന് 88 പൈസയും ഡീസലിന് 85 പൈസയും കൂട്ടിയിരുന്നു.
ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിനും ഇന്നലെ 50 രൂപ കൂട്ടിയിരുന്നു .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]