
പാനൂർ > ജനാധിപത്യ മതനിരപേക്ഷ സമൂഹമെന്ന സങ്കൽപ്പത്തിനു പകരം ഹിന്ദുത്വ ദേശീയത അടിച്ചേൽപ്പിക്കാനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നതെന്ന് ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. ജനാധിപത്യത്തിന് പകരം ഭൂരിപക്ഷ ഹിതം രാഷ്ട്രഹിതമായി മാറ്റുകയാണ്. ഭിന്നാഭിപ്രായം പുലർത്തുക എന്നത് രാജ്യദ്രോഹമായി മുദ്രകുത്തുന്നു. ഇന്ത്യയെന്ന അടിസ്ഥാന ആശയത്തെയും ഫെഡറൽ സംവിധാനത്തെയും തകർക്കുകയാണ്. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി പാനൂരിൽ ‘വർഗീയത ഉയർത്തുന്ന വെല്ലുവിളികൾ’ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സുനിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]