
തിരുവനന്തപുരം
കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ പാതയ്ക്കുള്ള പരിസ്ഥിതി ആഘാതപഠനത്തിന് കല്ലിടുന്നത് നിയമാനുസൃയം. മൂന്ന് ഉത്തരവ് പ്രകാരം സ്ഥലം അളക്കാനും കല്ലിടാനും അധികാരമുണ്ട്.
പദ്ധതി തത്വത്തിൽ അംഗീകരിച്ച കേന്ദ്രസർക്കാർ ഉത്തരവ് ‘നമ്പർ 24 (35 ) പിഎഫ് 11/2012, 5–-8–-2016’ പ്രകാരം സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങാം. റെയിൽവേ ബോർഡിന്റെ ‘നമ്പർ 2018, ജെവി സെൽ–- ജെന–- എസ്പിവി– -പോളിസി 2’ എന്ന കത്ത് പ്രകാരവും ഭൂമി ഏറ്റെടുക്കാം. ഡിപിആർ അംഗീകരിച്ച കേരള സർക്കാരിന്റെ 18/2020ലെ ഉത്തരവനുസരിച്ചും ഇതേ അധികാരമുണ്ട്.
എന്നാൽ, അതിർത്തി തിരിച്ച് അടയാളപ്പെടുത്തുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. കേന്ദ്ര അനുമതിക്കുശേഷം വില നിശ്ചയിച്ച്, പരാതി കേട്ടശേഷം ഏറ്റെടുക്കൽ വിജ്ഞാപനം മതി എന്നാണ് സർക്കാർ തീരുമാനം. വിജ്ഞാപനം മുതൽ ഏറ്റെടുക്കുന്നതുവരെ ഭൂമി വിലയുടെ പലിശയും നൽകും. സാമൂഹ്യാഘാത പഠനത്തിനാണെങ്കിലും അതിർത്തിയിൽ കിടങ്ങോ കുറ്റിയോ മറ്റേതെങ്കിലും അടയാളമോ സ്ഥാപിക്കണം. കല്ലുകൾ ഇടുന്നതിനായി ഹൈക്കോടതിയും അനുമതി നൽകിയിട്ടുണ്ട്.
പൊലീസിനെ
നേരിടാൻ ബോംബ്
ചെങ്ങന്നൂരിൽ കെറെയിൽ വിരുദ്ധ സമരത്തിന് ആക്കം കൂട്ടാൻ ബോംബ് അടക്കമുള്ള സ്ഫോടകവസ്തുവും. കൊഴുവല്ലൂർ ദേവീക്ഷേത്രത്തിന് സമീപം കെ റെയിൽ സർവേ ലൈൻ കടന്നുപോകുന്ന സ്ഥലത്തിനു സമീപത്തുനിന്നാണ് ബോംബടക്കം കണ്ടെത്തിയത്. പൊലീസിനെ നേരിടാൻ സൂക്ഷിച്ചതാണെന്ന് കരുതുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]