
ആലപ്പുഴ > കെ റെയിലിനെതിരെ നടക്കുന്നത് നാടിനെ പുറകോട്ടുവലിക്കുന്ന സമരമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവൻ. ഇ എം എസ്– -എ കെ ജി അനുസ്മരണ പരിപാടികൾക്ക് സമാപനംകുറിച്ച് മുഹമ്മയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ മുഖ്യശത്രു കേരളത്തിലെ പ്രതിപക്ഷമാണ്. നാടിന്റെ മുന്നേറ്റത്തിന് ഇടതുപക്ഷം നടത്തുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ബോധപൂർവം ശ്രമിക്കുന്നു. ബിജെപി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ വർഗീയവാദികളുമായി സന്ധിചെയ്യാൻ മടിയില്ലാത്തവരായി കോൺഗ്രസ് മാറി.
അപകടകരമായ ഈ രാഷ്ട്രീയംകൊണ്ട് ഇടതുപക്ഷം കേരളത്തിലുണ്ടാക്കിയ മുന്നേറ്റത്തെ തടയാനുള്ള ശ്രമം ജനപിന്തുണയോടെ നേരിടും. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ നാലിലും ബിജെപി അധികാരത്തിൽ തിരിച്ചെത്തി. ബിജെപിയെ പ്രതിരോധിക്കാൻ പ്രാപ്തിയുള്ളൊരു നേതൃത്വമോ ബഹുജന പിന്തുണയോ കോൺഗ്രസിനില്ല. ഇടതുപക്ഷവും സിപിഐ എമ്മും മുന്നോട്ടുവയ്ക്കുന്നത് ഈ ദുരിതകാലം മുറിച്ചുകടക്കാനുള്ള രാഷ്ട്രീയ നയങ്ങളാണ്. ശാസ്ത്ര സാങ്കേതിക വളർച്ചയുടെ പുതിയഘട്ടത്തിലേക്ക് മനുഷ്യർ മുന്നേറുന്ന കാലമാണ്. ഈ കാലത്തെ അഭിമുഖീകരിക്കാൻ കേരളത്തെ പ്രാപ്തമാക്കാനാണ് വിജ്ഞാനസമൂഹമെന്ന മുദ്രാവാക്യം സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
നവോത്ഥാന സമരങ്ങളിലെ സജീവസാന്നിധ്യമായിരുന്നു ഇ എം എസും എ കെ ജിയും. എവിടെയെല്ലാം അസമത്വവും അനാചാരവുമുണ്ടോ അവിടെയെല്ലാം ഇടപെട്ടതാണ് എ കെ ജി യുടെ മഹാപൈതൃകം. സ്വന്തം സമുദായത്തിലെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞാണ് ഇ എം എസ് കടന്നുവന്നത്. കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന് മുമ്പുതന്നെ ഇരുവരും സമരസാന്നിധ്യമായി നിറഞ്ഞു–- പറഞ്ഞു. ചരമവാർഷിക ദിനാചരണ കമ്മിറ്റി പ്രസിഡന്റ് ജെ ജയലാൽ അധ്യക്ഷനായി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]