
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജസദസിലെ വിദൂഷകനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരിലെ വിവാദങ്ങളുമായി ബന്ധപ്പെടുത്തിയാണ് സതീശന്റെ പ്രതികരണം.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനരോഷത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയറവ് പറയേണ്ടിവരും. ജനകീയ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലിയില്‍ തന്നെയാണ് പിണറായിയും കൈകാര്യം ചെയ്യുന്നത്. കര്‍ഷക സമരത്തിന് മുന്നില്‍ നരേന്ദ്ര മോദി കീഴടങ്ങിയ അതേ അനുഭവം പിണറായിക്കും വരും. സജി ചെറിയാനും സംഘവും മുഖ്യമന്ത്രിയുടെ രാജസദസിലെ വിദൂഷകരാണ്- സതീശന് പറഞ്ഞു.
സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്താല്‍ ജാമ്യമില്ലാ കേസെടുക്കുമെന്നാണ് സര്‍ക്കാരിന്റെ ഭീഷണി. സമരക്കാരെ ഞങ്ങള്‍ കുരുതികൊടുക്കില്ല. ജയിലില്‍ പോകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കമാണെന്നും സതീശന് പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]