
ന്യൂഡൽഹി> ഇന്ത്യയിൽ വായുമലിനീകരണം രൂക്ഷമാകുന്നതായി പഠന റിപ്പോർട്ട്. സ്വിസ് സ്ഥാപനമായ ഐക്യുഎയർ പുറത്തിറക്കിയ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിന സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ 63 നഗരം ഇടംപിടിച്ചു. അതിൽത്തന്നെ ആദ്യ 15ൽ പത്തും ഇന്ത്യയിലാണ്. ഇതിൽ അഞ്ചെണ്ണം ഉത്തർപ്രദേശിലും. പാകിസ്ഥാനിലെ നാലു നഗരവും ചൈനയിലെ ഒരു നഗരവും ആദ്യ പതിനഞ്ചിലുണ്ട്.
ലോകത്തിലെ ഏറ്റവും മലിന സ്ഥലം രാജസ്ഥാനിലെ ഭിവാഡിയാണ്. രണ്ടാംസ്ഥാനം ഉത്തർപ്രദേശിലെ ഗാസിയാബാദിനും. പട്ടികയിൽ നാലാം സ്ഥാനവും തുടർച്ചയായ രണ്ടാംവർഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനം എന്ന ഖ്യാതിയും ന്യൂഡൽഹിക്കാണ്. മുൻവർഷത്തേക്കാൾ 15 ശതമാനം മലിനീകരണത്തിന്റെ തോത് വർധിച്ചു.
ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ പരിധിയേക്കാൾ ഏകദേശം 20 മടങ്ങ് കൂടുതലാണ് ഇവിടത്തെ മലിനീകരണം. ഹരിയാനയിലെയും പഞ്ചാബിലെയും മൂന്നുവീതം നഗരവും ആദ്യ 15ൽ ഉൾപ്പെട്ടിട്ടുണ്ട്. ചെന്നൈ ഒഴികെയുള്ള ആറ് മെട്രോ നഗരത്തിലും കഴിഞ്ഞവർഷം അന്തരീക്ഷ മലിനീകരണ തോത് ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]