
പുതുശേരി > പുതുശേരി ആലമ്പള്ളത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാല് ആർഎസ്എസ് – ബിജെപി പ്രവർത്തകരെ കസബ പൊലീസ് പിടികൂടി.സജീവ ആർഎസ്എസ് പ്രവർത്തകരായ പുതുശേരി കുരുടിക്കാട് കാളാണ്ടിത്തറ സ്വദേശി ലെനിൻ(32), കഞ്ചിക്കോട് ചടയൻ കാലായ് നരസിംഹപുരം പ്രവീൺ(32), പുതുശേരി നീലിക്കാട് പറപടിക്കൽ വീട്ടിൽ മഹേഷ്(31), നീലിക്കാട് പറപടിക്കൽ വീട്ടിൽ സുനിൽ(31) എന്നിവരാണു പിടിയിലായത്.
സംഭവത്തിൽ കാളാണ്ടിത്തറ ഗിരീഷ്, കണ്ടാൽ തിരിച്ചറിയാവുന്ന ഒരാൾ എന്നിവർ ഒളിവിലാണു. തിങ്കളാഴ്ച വൈകീട്ടാണു ഡിവൈഎഫ്ഐ നീലിക്കാട് യൂണിറ്റ് പ്രസിഡന്റും സിപിഐ എം മലയങ്കാവ് ബ്രാഞ്ച് അംഗവുമായ എം അനുവിനെ സുഹൃത്തിൻ്റെ വീട്ടിനു മുന്നിലെ റോഡിൽ വെച്ച് രണ്ട് ബൈക്കിലായെത്തിയ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വെട്ടു കൈ കൊണ്ട് തടയുന്നതിനിടെ കൈയ്യിലും ചെവിയിലും ഗുരുതര പരിക്കേറ്റ അനുവിനെ നാട്ടുകാർ ചേർന്നാണു ജില്ലാ ആശുപത്രിയിലെത്തിച്ചത്.
യാതൊരു പ്രകോപനവുമില്ലാതെയുള്ള ആർ എസ് എസിന്റെ ആക്രമണം പ്രദേശത്തെ ക്രമസമാധാനം തകർക്കാനുള്ള ശ്രമമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടനില തരണം ചെയ്ത അനു ചൊവ്വാഴ്ച പകൽ ആശുപത്രി വിട്ടു. സംഭവത്തിൽ ഒളിവിലുള്ള പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്ന് കസബ ഇൻസ്പെക്ടർ എൻ എസ് രാജീവ് പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]