
കീവ്: ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം (Al-1946) ബുധനാഴ്ച രാത്രി യുക്രെയ്നില്‍ നിന്ന് ഡല്‍ഹിയിലെത്തും.
നേരത്തെ പ്രഖ്യാപിച്ചതിന് പുറമേ ഫെബ്രുവരി 25, 27, മാര്‍ച്ച് 6 തീയതികളില്‍ക്കൂടി പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്തി. മലയാളികള്‍ അടക്കം 242 ഇന്ത്യക്കാര്‍ രാത്രി മടങ്ങിയെത്തും.
പഠനം സംബന്ധിച്ച് സര്‍വകലാശാലകളുടെ അറിയിപ്പുകള്‍ക്ക് കാത്തുനില്‍ക്കാതെ വിദ്യാര്‍ഥികള്‍ തല്ക്കാലത്തേയ്ക്ക് നാട്ടിലേക്ക് മടങ്ങണമെന്ന് കീവിലെ ഇന്ത്യയുടെ എംബസി അറിയിച്ചു.
സ്വാതന്ത്ര്യം പ്രഖ്യാപിച്ച യുക്രെയ്നിലെ രണ്ട് പ്രവിശ്യകളിൽ റഷ്യൻ സൈന്യത്തെ വിന്യസിക്കാൻ പുടിൻ ഉത്തരവിട്ടു. ഇതോടെയാണ് യുക്രെയൻ യുദ്ധത്തിന്റെ വക്കിലെത്തിയത്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സമാധാനം നിലനിർത്താനാണ് സൈന്യത്തെ അയയ്ക്കുന്നതെന്ന് പുടിൻ അറിയിച്ചിരുന്നു.
വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടു കൂറുള്ളതുമായ ഡൊനെറ്റ്സ്ക്, ലുഗാൻസ്ക് മേഖലകളാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ റഷ്യൻ സൈന്യം ഈ മേഖലകളിലേക്ക് നീങ്ങി. ഇതോടെയാണ് പല രാജ്യങ്ങളും ഒഴിപ്പിക്കൽ ആരംഭിച്ചത്. ഇതിനിടെ യുഎസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]