
കേന്ദ്രത്തെ വിമര്‍ശിക്കേണ്ട ഒത്തിരി കാര്യങ്ങൾ ഉണ്ട്.അത്തരം വിമർശനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ല. ഗവർണർവിമർശനത്തിന് തയ്യാറായില്ലെന്നാണ് അർഥമെന്ന് പി,കെ,കുഞ്ഞാലിക്കുട്ടി പ്രതികരിച്ചുവന്നു ചടങ്ങ് നിർവഹിച്ചു, പോയി. കേന്ദ്രത്തെ ഒരു തരത്തിലും വിമർശിച്ചിട്ടിട്ടില്ല. കേന്ദ്രത്തെ വിമർശിക്കേണ്ട ഒട്ടേറെ കാര്യങ്ങൾ ഉണ്ടായിരുന്നെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
കേന്ദ്രം കേരളത്തെ അവഗണിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ടായി അതൊന്നും ഇത്തവണ പറഞ്ഞിട്ടില്ല. കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുന്ന കേരള ഗവൺമെന്റ് ഇത്തവണ ആ നിലയിലേക്ക് പോയിട്ടില്ല. കേരളത്തിലെ ഒരു കാര്യവും നേരെ നടന്നു പോകുന്നില്ല, ഗവർണറുടെ നയപ്രഖ്യാപനത്തിൽ അത് വ്യക്തമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി. സര്‍ക്കാരുമായുള്ള ഒത്തുതീർപ്പിന്റെ ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗം. പ്രസംഗത്തിൽ കേന്ദ്രത്തിന് തലോടൽ.പ്രസംഗത്തിൽ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണുള്ളത്..സാമ്പത്തിക സ്ഥിതി ഭദ്രം എന്നത് ചിരിപ്പിക്കുന്ന പ്രസ്താവനയാണ്.ഗവർണറെ കൊണ്ട് ഇത് പറയിച്ചു.ശമ്പളം പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്.ആ യാഥാർഥ്യത്തെ മറച്ചുവച്ചു വി ഡി സതീശൻ പറഞ്ഞു.
The post കേരളത്തിൽ ഒരു കാര്യവും നേരെ നടന്നു പോകുന്നില്ല, നയപ്രഖ്യാപനത്തിൽ അത് വ്യക്തം; പി കെ കുഞ്ഞാലിക്കുട്ടി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]