
ന്യൂഡല്‍ഹി: അവസാന സമ്പൂര്‍ണ്ണ ബജറ്റിന് മുന്നോടിയായി സമ്പൂര്‍ണ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി. മന്ത്രിമാരുടെ പ്രവര്‍ത്തനം മെച്ചെപ്പെടുത്തുന്നതും സര്‍ക്കാര്‍ പദ്ധതികള്‍ കൂടുതല്‍ സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളാകും പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് മുന്നില്‍ വയ്ക്കുക. ഏറെവൈകാതെ കേന്ദ്ര മന്ത്രിസഭാ പുന:സംഘടന ഉണ്ടാകും എന്നതിന്റെ സൂചന കൂടിയാണ് ഇത്.
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാകും നിര്‍മ്മലാ സീതാരാമന് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിയ്ക്കുക. അടിസ്ഥാന മേഖലയിലെ ക്ഷേമ പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നില്ല എന്ന് വ്യക്തമാക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകും. ഒപ്പം ദാരിദ്ര്യ നിര്‍മ്മാര്‍ജനം, തൊഴിലില്ലായ്മ, കര്‍ഷകക്ഷേമം തുടങ്ങിയ വിഭാഗങ്ങളിലും ബജറ്റ് വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കും. ആദായ നികുതി പരിധി ഉയര്‍ത്തുന്നതടക്കം ഇടത്തരക്കാരെ ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങള്‍ക്കും സാധ്യത ഉണ്ട്.
ഈ സാഹചര്യത്തിലാണ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സമ്പൂര്‍ണ മന്ത്രിസഭാ യോഗം. വരുന്ന മാസങ്ങളില്‍ നിശ്ചിത ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കി മന്ത്രിമാരുടെ പ്രവര്‍ത്തനം നിജപ്പെടുത്താനും വിലയിരുത്താനുമുള്ള തീരുമാനം പ്രധാനമന്ത്രി മന്ത്രിമാരെ അറിയിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭാ പുന:സംഘടന നടത്താനുള്ള സൂചന കൂടിയാണ് സമ്പൂര്‍ണ മന്ത്രിസഭാ യോഗം നല്‍കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ നീളും എന്ന് കരുതിയ പുന:സംഘടന നേരത്തെ നടക്കാനാണ് സാധ്യത. ജി-20 സമ്മേളനം ഈ വര്‍ഷാവസാനം നടക്കുന്ന സാഹചര്യത്തില്‍ മന്ത്രിസഭാ പുന:സംഘടന വൈകിക്കേണ്ടെന്ന അഭിപ്രായം പാര്‍ട്ടി ഉന്നത നേതൃത്വത്തിന് ഉണ്ട്.
The post സമ്പൂര്‍ണ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]