
കൊവിഡ് 19 ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യത്ത് തലപൊക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പലയിടങ്ങളിലും കേസുകള്‍ വര്‍ധിക്കുന്ന കാഴ്ച കാണാം. എന്നാല്‍ രോഗ തീവ്രത കൂടുതല്‍ അല്ലാത്തതിനാല്‍ തന്നെ ഇത് വലിയ ആശങ്കയുണ്ടാക്കുന്നില്ല എന്നതാണ് സത്യം.ലോകത്തിലെ ആദ്യ ഇൻട്രാനേസൽ കൊവിഡ് വാക്സിൻ ‘ഇൻകോവാക്’ ജനുവരി 26-ന് പുറത്തിറക്കും. ഭാരത് ബയോടെക് ആണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MANIT) നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തില്‍ തന്നെ ആദ്യമായാണ് കൊവിഡ് നേസല്‍ വാക്സിൻ നിര്‍മ്മിക്കപ്പെടുന്നത്. ഇത് തീര്‍ച്ചയായും ഇന്ത്യയുടെ ഒരു വലിയ നേട്ടം തന്നെയാണ്. പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ ‘ഭാരത് ബയോട്ടെക്’ ആണ് നേസല്‍ വാക്സിൻ നിര്‍മ്മിച്ചിരിക്കുന്നത്. ‘iNCOVACC’ എന്നാണിതിന്റെ പേര്. ജനുവരി 26, റിപ്ലബിക് ദിനത്തില്‍ ഇത് പുറത്തിറക്കാനാണ് തീരുമാനം. ‘ഭാരത് ബയോട്ടെക്’ ചെയര്‍മാനും കമ്പനി എംഡിയുമായ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഡിസംബറില്‍ തന്നെ തങ്ങളുടെ നേസല്‍ കൊവിഡ് വാക്സിനെ കുറിച്ച് കമ്പനി അറിയിച്ചിരുന്നു. ഷോട്ടിന് 325 രൂപ എന്ന നിരക്കില്‍ സര്‍ക്കാര്‍ തലത്തിലും 800 രൂപ എന്ന നിരക്കില്‍ സ്വകാര്യമേഖലയിലും നേസല്‍ വാക്സിൻ വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.
18 വയസ്സിന് മുകളിലുള്ള ആർക്കും ഇൻട്രാനേസൽ വാക്സിൻ സ്വീകരിക്കാം. കൊവിഡ് വാക്സിനേഷന്റെ ബൂസ്റ്ററായി മാത്രമേ ഇൻട്രാനേസൽ ഉപയോഗിക്കാവൂ. പ്രാഥമിക ഡോസായിട്ടല്ല ഇത് ഉപയോഗിക്കേണ്ടത്. ഇതിന് രണ്ട് ഡോസ് കൊവിഡ് വാക്സിൻ ഉപയോഗിച്ച് മുൻകൂർ വാക്സിനേഷൻ ആവശ്യമാണ്. കൂടാതെ രണ്ടാമത്തെ ഡോസ് എടുത്ത് 9 മാസമായിരിക്കണം ബൂസ്റ്റർ ഡോസ് എടുക്കാൻ.
The post മൂക്കിലൂടെ നൽകുന്ന ‘നേസൽ കൊവിഡ് വാക്സിൻ’ റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കും appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]