
സ്വന്തം ലേഖകൻ
കൊച്ചി: സപ്ലൈകോ ഔട്ട്ലെറ്റിലെ ബോര്‍ഡില്‍ സാധനങ്ങള്‍ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയതിന് സസ്പെൻഷനിലായ കോഴിക്കോട് പാളയം മാനേജര്‍ നിധിൻ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.തനിക്കെതിരായ നടപടി റദ്ദാക്കണമെന്നാണ് ആവശ്യം.സപ്ലൈകോ ഔട്ട്ലെറ്റിലെ ബോര്‍ഡില്‍ സാധനങ്ങള്‍ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയതിന് സസ്പെൻഷനിലായ കോഴിക്കോട് പാളയം ഔട് ലെറ്റിലെ മാനജേര്‍ നിധിൻ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.തനിക്കെതിരായ നടപടി റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.സ്റ്റോക്ക് ഇല്ലാത്ത സാധനങ്ങളുടെ വിവരമാണ് ബോര്‍ഡില്‍ രേഖപ്പെടുത്തിയതെന്നും രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കാൻ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ഹര്ജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇല്ലാത്ത സാധനങ്ങള്‍ക്ക് ആളുകള്‍ ക്യൂ നില്‍ക്കാതിരിക്കാനാണ് വിലവിവരപ്പട്ടികയില്‍ ഇല്ല എന്നു രേഖപ്പെടുത്തിയതെന്നും ഹര്ജിക്കാരൻ വാദിക്കുന്നു.എന്നാല്‍ സ്റ്റോക്ക് ഉള്ള സാധനങ്ങള്‍ പോലും ലഭ്യമല്ല എന്ന് രേഖപ്പെടുത്തിയതിനാണ് മാനേജിംഗ് ഡയറക്ടര്‍ നടപടി സ്വീകരിച്ചതെന്നും ചട്ടംപാലിച്ചാണ് നടപടി എന്നുമാണ് സപ്ലൈകോ വിശദീകരണം.നിധിനിന്റെ സ്പെൻഷനുമേലുള്ള തുടര്‍ന്നടപടികള്‍ ഹൈക്കോടതി ഇന്ന് വരെ തടഞ്ഞിട്ടുണ്ട്.അതേസമയം, വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനിലിനെതിരെ എം വിന്‍സെന്റ് എം.എല്‍.എ -യാണ് സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.
സപ്ലൈകോ ഔട്ട്ലെറ്റുകളില് 13 നിത്യോപയോഗ സാധനങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണെന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്ലെറ്റുകള് സന്ദര്‍ശിക്കുവാന്‍ തയ്യാറാണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍, അന്ന് തന്നെ സപ്ലൈകോ ഔട്ട്ലെറ്റുകള് നേരിട്ട് സന്ദര്‍ശിച്ച ദൃശ്യമാധ്യമങ്ങള്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില് 13 നിത്യോപയോഗ സാധനങ്ങളില്‍ പലതും നിലവില്‍ ലഭ്യമല്ലെന്ന വസ്തുത ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായി സംപ്രേഷണം ചെയ്തു.പത്രമാധ്യമങ്ങളും ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.തുടര്‍ന്ന് മന്ത്രി തന്നെ അവശ്യസാധനങ്ങള്‍ മുഴുവന്‍ ലഭ്യമല്ലെന്നും ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില് നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ച് മന്ത്രി സഭയില്‍ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന കാര്യം ബോധ്യപ്പെടുന്നതാണെന്ന് എം വിന്‍സെന്റ് സ്പീക്കര്‍ക്ക് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി.ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റമെന്ന പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ കാര്യം സഭാതലത്തില്‍ പറഞ്ഞ് സഭയെയും സാമാജികരെയും മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതിനു ശ്രമിച്ചതിലൂടെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി നിയമസഭ അംഗമെന്ന നിലയില്‍ നിയമസഭയുടെയും സഭാഗങ്ങളുടെയും പ്രത്യേക അവകാശങ്ങള്‍ ലംഘിച്ചു.കേരള നിയമസഭയുടെ നടപടിക്രമവും കീഴ് വഴക്കങ്ങളും സംബന്ധിച്ച ചട്ടം 154 പ്രകാരം മന്ത്രി ജി.ആര് അനിലിനെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് എം. വിന്‍സെന്റ് സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.
The post സപ്ലൈക്കോയില്‍ സ്റ്റോക്കില്ലെന്ന ബോര്‍ഡ്:സസ്പെന്‍ഷനിലായ മാനേജരുടെ ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]