
അവസാന ദിനങ്ങള്‍ ഏറ്റവും പ്രിയപ്പെട്ടതാക്കി അവള് യാത്രയായി
ഇനിയൊരിക്കലും അവനു വേണ്ടി അവള് ഉണരില്ല, ആ ഹൃദയം തുടിക്കില്ല..! കാന്‍സര്‍ ബാധിതയായ പത്തുവയസുകാരിയുടെ ആഗ്രഹം നിറവേറ്റി കുടുംബം.കാന്‍സര്‍ ബാധിതയായ യുഎസിലെ പത്തുവയസുകാരിയുടെ അവസാന ആഗ്രഹം നിറവേറ്റി കുടുംബം.കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മിഴി നിറയ്ക്കുന്ന കഥയും പുറംലോകം അറിയുന്നത്.
അത്രയും മനോഹരമായ പ്രണയത്തിന്റെ വാര്‍ത്തയായിരുന്നു അത്. കാന്‍സര്‍ ബാധിതയായ പത്തുവയസുകാരിയുടെ ആഗ്രഹ പ്രകാരം അവളുടെ വിവാഹം നടത്തുകയായിരുന്നു കുടുംബം. അവളുടെ ബോയ്ഫ്രണ്ട് തന്നെ വരനായി. എമാ എഡ്വെര്‍ഡ്സ്, ഡാനിയല്‍ മാര്‍ഷല്‍ എന്ന ഡി.ജെ വില്യംസ് എന്നിവരാണ് ഈ അനശ്വര പ്രണയ കഥയിലെ നായിക-നായകന്മാര്.
ഉറ്റവരുടെ സാന്നിദ്ധ്യത്തിലുള്ള ഹൃദ്യമായ ചടങ്ങിലാണ് അവര്‍ പരസ്പരം മോതിരങ്ങള്‍ കൈമാറി ഭാര്യാഭര്ത്താക്കന്മാരായത്.എമ മരണത്തിന് കീഴടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആ വിവാഹം ഇരുകുടുംബങ്ങളും ചേര്‍ന്നൊരുക്കിയത്.എമയ്ക്ക് കാന്‍സര്‍ ബാധ സ്ഥിരീകരിച്ച് അവള് കിടപ്പിലായതിന് പിന്നാലെയാണ് ഇത്തൊരുമൊരു ആഗ്രഹം അവള് പങ്കുവച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് എമയ്ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. രക്തത്തിലും ബോണ്‍ മാരോയിലുമായിരുന്നു രോഗബാധ.പിതാവ് ആരോണ്‍ എഡ്വേര്‍ഡും അമ്മ അലീനയും അവള് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രക്ഷിതാക്കളെ കണ്ണീരിലാഴ്ത്തി ആ വാര്‍ത്തയെത്തി. അവള്ക്കിന് അധിക നാളുകളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രണ്ടുദിവസം കൊണ്ടാണ് വിവാഹം തീരുമാനിക്കുന്നതും ചടങ്ങുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതും. ആഘോഷത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നൂറോളം പേരാണ് പങ്കെടുത്തത്. ‘എല്ലാ കുട്ടികളും പറയുന്നത് ഡിസ്നി ലാന്‍ഡില്‍ പോകണം എന്നാണ്. പക്ഷേ എമ പറഞ്ഞത് അവള്‍ക്ക് വിവാഹിതയാകണമെന്നും കുട്ടികള്‍ വേണമെന്നുമാണ്- എമയുടെ അമ്മ അലീന വേദനയോടെ അവളുടെ ആഗ്രങ്ങളെക്കുറിച്ച് പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]