
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തലശ്ശേരി ബ്ലോക്കിൽ തുടങ്ങുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ താൽക്കാലികാ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
അപേക്ഷകർ തലശ്ശേരി ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവരും എം കോം, ടാലി യോഗ്യത ഉള്ളവരുമായിരിക്കണം.
പ്രായപരിധി 22-45. കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകളുമായിരിക്കണം അപേക്ഷകർ. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 26ന് വൈകിട്ട് അഞ്ച് മണിക്കകം പിണറായി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓഫീസിൽ സമർപ്പിക്കണം.
ഫോൺ: 0497 2702080.
അഭിമുഖം 25ന്
ആലപ്പുഴ: കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രോജക്ടിലെ തണ്ണീര്‍മുക്കം പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് ജൂലൈ 18-ന് നടത്താനിരുന്ന അഭിമുഖം ജൂലൈ 25-ന് രാവിലെ 10 മുതല്‍ നടത്തും.
ഡോക്ടര്‍ നിയമനം
ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ ഉച്ചയ്ക്ക് മൂന്നു മുതല്‍ രാത്രി 10 വരെ സായാഹ്ന ഒ.പി. കൈകാര്യം ചെയ്യുന്നതിന് താത്കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസും രജിസ്ട്രേഷനുമുള്ളവര്‍ ജൂലൈ 25-ന് രാവിലെ 11ന് യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനായി സൂപ്രണ്ടിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍: 0479- 2447274.
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലെ കുട്ടികൾക്ക് കൗൺസലിങ്, കരിയർ ഗൈഡൻസ് എന്നിവ നൽകുന്നതിന് ഒരു വർഷത്തേക്ക് സ്റ്റുഡന്റ് കൗൺസലർമാരെ നിയമിക്കുന്നു. എം എ സൈക്കോളജി/ എം എസ് ഡബ്ല്യു (സ്റ്റുഡന്റ്സ് കൗൺസലിങ്ങിൽ പരിശീലനം നേടിയവരായിരിക്കണം), എം എസ് സി സൈക്കോളജി എന്നിവയാണ് യോഗ്യത.
കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എം എസ് സി ക്ലിനിക്കൽ/ കൗൺസലിങ് സൈക്കോളജി, എം എസ് ഡബ്ല്യു സൈക്യാട്രിക് സോഷ്യൽ വർക്ക് എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായം 2023 ജനുവരി ഒന്നിന് 25നും 45നും ഇടയിൽ.
താൽപര്യമുള്ളവർ ആഗസ്റ്റ് ഒന്നിന് രാവിലെ 10.30ന് കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. പട്ടികവർഗ വിഭാഗത്തിൽപെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർഥികൾക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കും. ഫോൺ: 0497 2700357.
The post കുടുംബശ്രീയിൽ അക്കൗണ്ടന്റ് ജോലി നേടാൻ അവസരം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]