
സ്വന്തം ലേഖകൻ
കൊച്ചി: സി.പി.എം. നേതാക്കളിൽനിന്ന് ജീവനുഭീഷണിയുണ്ടെന്ന് മരണക്കുറിപ്പ് എഴുതിവെച്ച് വ്യവസായി. ഫാൽക്കൻ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എം.ഡി. എൻ.എ. മുഹമ്മദുകുട്ടിയാണ് തനിക്ക് വധഭീഷണിയുണ്ടെന്നും കൊല്ലപ്പെടുകയാണെങ്കിൽ സി.പി.എം. നേതാക്കളുടെ പേരിൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് തുറന്നകത്ത് എഴുതിയത്. മന്ത്രി, മുനിസിപ്പൽ ചെയർമാൻ, ഏരിയാസെക്രട്ടറി എന്നിവർക്കുനേരെയാണ് മുഹമ്മദുകുട്ടി ആരോപണമുന്നയിക്കുന്നത്.
കമ്പനിയുടെ വികസനപ്രവർത്തനങ്ങളെ നേതാക്കൾ തടയുന്നുവെന്നാണ് ആരോപണം. ഇക്കാര്യത്തിൽ മുഹമ്മദുകുട്ടിയും സി.പി.എമ്മും തമ്മിൽ കുറച്ചുകാലമായി ഏറ്റുമുട്ടലിലാണ്.
പാർട്ടിക്കുനൽകിയ സംഭാവനകളെക്കുറിച്ചും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. താൻ ഉന്നയിക്കുന്ന ആരോപണങ്ങൾക്കുള്ള തെളിവ് സുഹൃത്തായ തോമസ് കെ. തോമസ് എം.എൽ.എ.യുടെ കൈവശം നൽകിയെന്നും അദ്ദേഹം പറയുന്നു.
ജീവനുഭീഷണിയുള്ളതിനാൽ പോലീസ് സംരക്ഷണമാവശ്യപ്പെട്ട് നൽകിയ അപേക്ഷ നിരസിക്കപ്പെട്ടതിനാൽ ആശങ്കയിലാണ്. എപ്പോൾവേണമെങ്കിലും ദാരുണമായ അന്ത്യമുണ്ടാകുമെന്ന ബോധ്യത്തോടെയാണ് കത്ത് മരണക്കുറിപ്പായി സമർപ്പിക്കുന്നതെന്നും മുഹമ്മദുകുട്ടി പറയുന്നു. മുഖ്യമന്ത്രി വിഷയത്തിൽ ഉചിതമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]