
സ്വന്തം ലേഖിക
കോട്ടയം: കടയ്ക്കുള്ളിൽ കയറി കുടുങ്ങിയ മൂർഖനെ രക്ഷപ്പെടുത്തി കൺട്രോൾ റൂം പോലീസ്.
ഇന്ന് രാവിലെ കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ ഡിജിറ്റൽ ഷോപ്പിൽ എത്തിയ ജീവനക്കാർ റാക്കുകൾ വൃത്തിയാക്കുമ്പോൾ ആണ് പാമ്പിന്റെ കുഞ്ഞിനെ കണ്ടത്.
സഹായത്തിനായി കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിളിക്കുകയും അവിടെ നിന്നും മൂന്നാം നമ്പർ കൺട്രോൾ റും വാഹനത്തിൽ നാഗമ്പടത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോട്ടയം പോലീസ് കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസറും വനം വകുപ്പിന്റെ അംഗീകൃത സ്നേക്ക് റെസ്ക്യൂവറുമായ മുഹമ്മദ് ഷെബിന് വിവരം കൈമാറുകയും ഉണ്ടായി.
ഉടൻതന്നെ കൺട്രോൾ റൂം വാഹനത്തിൽ സ്ഥലത്ത് എത്തിയ പോലീസ് സംഘം ശാസ്ത്രീയമായ രീതിയിൽ തന്നെ ഹുക്കും ബാഗും ഉപയോഗിച്ച് മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ജില്ലാ പോലീസിലെ ലൈസൻസ് ഉള്ള ഏക റെസ്ക്യൂവർ ആണ് സി പി ഒ മുഹമ്മദ് ഷെബിൻ.
ഡ്രൈവർ സിപിഓ ഷൈനും സംഘത്തിൽ സഹായത്തിനായി ഉണ്ടായിരുന്നു.
മൂർഖൻ, അണലി എന്നീ പാമ്പുകളുടെ പ്രജനനകാലം ആയതിനാൽ പാമ്പിൻ കുഞ്ഞുങ്ങളെ ധാരാളമായി കണ്ടു കിട്ടാറുണ്ടെന്ന് ഷെബിൻ പറഞ്ഞു.
ഇഴജന്തുക്കളെ കണ്ടാൽ അവയെ ഉപദ്രവിക്കാതെ ഉടൻതന്നെ ഫോറസ്റ്റ് ഓഫീസിൽ അറിയിക്കുക.
SARPA മൊബൈൽ ആപ്ലിക്കേഷൻ വഴിയും വിവരങ്ങൾ ഫോറസ്റ്റ് ഓഫീസിൽ അറിയിക്കാവുന്നതാണ്.
കോട്ടയം ഫോറസ്റ്റ് ഓഫീസ് നമ്പർ : 98470 21726
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]