
സ്വന്തം ലേഖിക
കോട്ടയം: നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് നാളെ സമാപനം.
വൈകിട്ട് നാലിന് നാഗമ്പടത്ത് നടക്കുന്ന പൊതുസമ്മേളനം സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ‘
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാർ എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുക്കും.
മേളയിലെ മികച്ച സ്റ്റാളുകൾ, ഫുഡ് കോർട്ട്, മികച്ച സ്റ്റാൾ സംഘാടനം, മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്രയിലെ മികവിനുള്ള പുരസ്കാരം, ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച എന്റെ കോട്ടയം സെൽഫി മത്സര വിജയി എന്നിവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും.
മേളയിൽ കലാപരിപാടികൾ അവതരിപ്പിച്ച കോളേജുകൾക്കുള്ള ഉപഹാരവും സമാപന സമ്മേളനത്തിൽ നൽകും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]