
താത്കാലിക ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ജോലി നേടാം. നിങ്ങളുടെ ജില്ലാ ജോലി തിരഞ്ഞെടുക്കുക
അങ്കണവാടി വർക്കർ/ഹെൽപ്പർ.
എറിയാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എറിയാടുള്ള പഴയ കൊടുങ്ങല്ലൂർ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ മെയ് 5 വൈകീട്ട് 4 മണി വരെ അപേക്ഷ സ്വീകരിക്കും. വർക്കർ നിയമനത്തിന് പത്താംതരം പാസ്സാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ പത്താംതരം പാസാകാത്തവരും മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരും ആകണം. അപേക്ഷകർ 18നും 46നും ഇടയിൽ പ്രായപരിധി ഉള്ളവർ ആയിരിക്കണം..
ഫോൺ: 0480 2805595..
ഹെല്‍പ്പര്‍ കൂടിക്കാഴ്ച 26ന്
കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള അജാനൂര്‍ പഞ്ചായത്തിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ നല്കിയവര്ക്കുള്ള കൂടിക്കാഴ്ച ഏപ്രില്‍ 26ന് അജാനൂര്‍ പഞ്ചായത്തിലെ ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടത്തും. അപേക്ഷ നല്‍കിയവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്നതിന് അറിയിപ്പ് തപാല്‍ മുഖേന അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്തിന് സമീപത്തുള്ള കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഇമെയില്‍ [email protected]
ഫോണ്‍ 0467 2217437..
റേഷൻ കട ലൈസൻസി നിയമനം; അപേക്ഷിക്കാം
കോട്ടയം: ജില്ലയിലെ വിവിധ താലൂക്കുകളിലായി മൂന്ന് റേഷൻ കടകൾക്ക് പുതിയ ലൈസൻസിയെ നിയമിക്കുന്നതിന് സംവരണ വിഭാഗത്തിൽ (എസ്.സി, എസ്.ടി) നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം മേയ് 17ന് വൈകിട്ട് മൂന്നു വരെ ജില്ലാ സപ്ലൈ ഓഫീസിലും അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. പാറത്തോട് ഊരയ്ക്കനാട്, തിടനാട് വാര്യാനിക്കാട്, പൂഞ്ഞാർ തെക്കേക്കര ചോലത്തടം എന്നിവിടങ്ങളിലെ റേഷൻ കടകൾക്കാണ് ലൈസൻസികളെ നിയമിക്കുന്നത്. ഫോൺ: 0481 2560371.
പ്രൊജക്റ്റ് ഫെല്ലോ ഒഴിവ്
കേരള വന ഗവേക്ഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള പ്രൊജക്റ്റിൽ പ്രൊജക്ട് ഫെല്ലോ ഒഴിവ്. അഭിമുഖം മെയ് 19ന് രാവിലെ 10 മണിക്ക് പീച്ചി കേരള വനഗവേഷണ സ്ഥാപന ഓഫീസിൽ നടക്കും. യോഗ്യത: ഒന്നാം ക്ലാസ് എം എസ് സി സുവോളജി. പ്രാണി വളർത്തൽ, വിഷബാധ പഠനം, സ്ഥിതിവിവരകണക്ക് എന്നിവയിൽ പരിജ്ഞാനം അഭികാമ്യം. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക് www.kfri.res.in. ഫോൺ 0487 2690100.
തൊഴിലുറപ്പ് പദ്ധതിയില്‍ താത്ക്കാലിക ഒഴിവ്
പനത്തടി ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്. സിവില്‍/അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ഡിഗ്രി/അല്ലെങ്കില്‍ മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന് സിവില്‍ ഡിപ്ലോമയും പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് രേഖകള്‍ സഹിതം ഏപ്രില്‍ 28ന് വെള്ളിയാഴ്ച്ച രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍ 0467 2227300..
സ്റ്റാഫ് നഴ്സ് ഒഴിവ്
ലഹരി വര്‍ജ്ജന മിഷന് വിമുക്തിയുടെ ഭാഗമായി നീലേശ്വരം താലുക്കാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് (പുരുഷന്) ഒഴിവ്. യോഗ്യത ബി.എസ്.സി നഴ്സിംഗ്/ ജി.എന്‍.എം. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 24ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍ 0467 2203118.
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. യോഗ്യത അതാത് വിഷയങ്ങളില്‍ ബി.ടെക് / എം.ടെക്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സഹിതം ഏപ്രില്‍ 27ന് രാവിലെ 11ന് കോളേജില്‍ നടത്തുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. വെബ്സൈറ്റ് www.lbscek.ac.in
ഫോണ്‍ 04994 250290.
The post ഗവ:സ്ഥാപനങ്ങളിൽ ഏഴാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാൻ അവസരം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]