
കൊല്ലം: മാതാപിതാക്കള്‍ നോക്കി നില്‍ക്കെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി മരിച്ചു. കൊല്ലം പുത്തൂര്‍ ഇടവട്ടം സ്വദേശിനി നീലിമയാണ് (15) മരിച്ചത്.
പൂത്തൂര്‍ ഇടവട്ടത്ത് ഇന്ന് ഉച്ചയ്ക്ക്ശേഷമാണ് ദാരുണ സംഭവം. ഉച്ചയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഒരു ബന്ധുവീട്ടില്‍ പോയിരുന്നു. അവിടെയെത്തിയ നീലിമ എല്ലാവരുടെയും മുന്നില്‍വെച്ച് വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടുകയായിരുന്നു.
സ്കൂളിലെ ഒരു ഫംഗ്ഷന് സുഹൃത്തുക്കളുമൊത്ത് നീലിമ പോയതായി പറയപ്പെടുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണോ ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയമുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]