
ജോര്‍ജിയ: സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം 24 വയസുള്ള ഒരു ജോര്‍ജിയന്‍ യുവതിയാണ്. തന്റെ 24ാം വയസില്‍ 22 കുഞ്ഞുങ്ങളുടെ അമ്മയാണ് ക്രിസ്റ്റീന ഓസ്തുര്‍ക്ക് എന്ന ജോര്‍ജിയ സ്വദേശിനി. കുഞ്ഞുങ്ങളില്‍ ഭൂരിഭാഗവും രണ്ടോ അതില്‍ താഴെയോ പ്രായമുള്ളവരാണെന്നതാണ് സവിശേഷത. വെറും 24 വയസിനുള്ളില്‍ 22 കുട്ടികള്‍. അതും രണ്ട് വയസ് പ്രായമുള്ളവരാണ് മിക്കവരും.
ഇതെങ്ങനെ ഒപ്പിച്ചുവെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്ന ചോദ്യം. എന്നാല്‍ ക്രിസ്റ്റീനയ്ക്കും അവളുടെ പങ്കാളി ഗാലിപ്പിനും ആകെ ഉള്ളത് 23 കുട്ടികളാണ്. ഇതില്‍ 21 പേരും വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ചവരാണ്. ഇതിനായി ദമ്പതികള്‍ ചിലവിട്ടത് 1,95,000 ഡോളര്‍ തുകയാണ്. ക്രിസ്റ്റീനയുടെ സൂപ്പര്‍ ബിഗ് ഫാമിലി ഈയടുത്താണ് ട്വിറ്ററില്‍ വൈറലാകുന്നത്.
ഇത്രയുമധികം കുഞ്ഞുങ്ങള്‍ എങ്ങിനെയുണ്ടായെന്ന് ആദ്യം ഫോളോവേഴ്സിന് പിടികിട്ടിയില്ല. പിന്നീടാണ് കുട്ടികള്‍ വന്ന വഴി സോഷ്യല്‍ മീഡിയ അറിഞ്ഞത്. ക്രിസ്റ്റീനയുടെ മുന്‍ ബന്ധത്തിലുണ്ടായിരുന്ന ആറ് വയസുള്ള മകളും ഗാലിപ്പിന്റെ ആദ്യ ബന്ധത്തിലെ ഒരു കുഞ്ഞുമാണ് വീട്ടിലെ ആദ്യത്തെ കുട്ടികള്‍. ശേഷം വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവര്‍ക്കുമുണ്ടായ 21 കുട്ടികള്‍ കൂടി വന്നതോടെ കുടുംബം വലുതാകുകയായിരുന്നു. 16 ആയമാരാണ് കുഞ്ഞുങ്ങളെ നോക്കാന്‍ വീട്ടിലുള്ളത്.
എല്ലാ വീട്ടിലെയും അമ്മമാരെങ്ങനെയാണോ അതുപോലെ തന്നെയാണ് താനെന്നും ഒരേയൊരു വ്യത്യാസം കുട്ടികളുടെ എണ്ണത്തിലാണെന്നും ക്രിസ്റ്റീന പറയുന്നു. കുട്ടികള്‍ വന്നതിന് ശേഷം ഒറ്റദിവസം പോലും തനിക്ക് ബോറടിച്ചിട്ടില്ലെന്നും ക്രിസ്റ്റീന കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥത്തില്‍ റഷ്യക്കാരിയാണ് ക്രിസ്റ്റീന. യുഎസില്‍ സ്ഥിരതാമസമാക്കിയ യുവതിയും ഭര്‍ത്താവും എപ്പോഴും വലിയ കുടുംബമുണ്ടാകുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടിരുന്നു.
നൂറ് കുട്ടികള്‍ വരെ തനിക്കുണ്ടായാല്‍ അത്രയും സന്തോഷമെന്നാണ് ക്രിസ്റ്റീന പറയുന്നത്. തത്കാലം ഇനി കുഞ്ഞുങ്ങള്‍ വേണമെന്ന ഉദ്ദേശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി. ക്രിസ്റ്റീനയെന്ന അമ്മയുടെ ജീവിതവും ദിനചര്യകളും കണ്ട് ഇപ്പോഴും വിസ്മയത്തിലാണ് സോഷ്യല്‍ മീഡിയ.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]