
തൃശൂര്‍: നവവരനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ധീരജാണ് മരിച്ചത്. 37 വയസായിരുന്നു. ചേറ്റുവ കായലിലാണ് ധീരജിന്റെ മൃതദേഹം കണ്ടെത്തിയത്.
ഈ മാസം 20നായിരുന്നു ധീരജിന്റെ വിവാഹം. കല്യാണത്തിന്റെ പിറ്റേ ദിവസം മുതലാണ് ധീരജിനെ കാണാതാകുന്നത്. മരോട്ടിച്ചാല്‍ സ്വദേശി നീതുവിനെയാണ് ധീരജ് വിവാഹം കഴിച്ചത്.
ഇന്നലെ മരോട്ടിച്ചാലില്‍ നിന്നും മനക്കൊടിയിലെ തന്റെ സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞാണ് ധീരജ് പുറപ്പെട്ടത്. പിന്നീട് കാണാതാവുകയായിരുന്നു. രാവിലെ മീന്‍ പിടിക്കാനെത്തിയവരാണ് കായലില്‍ മൃതദേഹം കണ്ടത്. ധീരജിന്റെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. സംഭവത്തില്‍ ഒല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]